15കാരി ഉറങ്ങിയത് ഏപ്രിലില്‍; ഉണര്‍ന്നത് ജൂണില്‍
text_fieldsലണ്ടൻ: ഇംഗ്ളണ്ടിലെ വെസ്റ്റ് മിഡ്ലൻഡ് തെൽഫോ൪ഡിലെ 15കാരി സ്റ്റേസി കോമ൪ഫോഡ് ഒന്നുറങ്ങിയുണ൪ന്നതിനിടെയിൽ കഴിഞ്ഞുപോയത് സ്കൂളിലെ പരീക്ഷയും സ്വന്തം ജന്മദിനാഘോഷവും.
ഏപ്രിലിൽ തുടങ്ങിയ ഉറക്കത്തിൽനിന്ന് ഉണ൪ന്നത് കഴിഞ്ഞയാഴ്ച. അപൂ൪വമായ നാഡീവ്യൂഹ തകരാറാണ് രണ്ടുമാസം നീണ്ട ഉറക്കത്തിന് കാരണമായതെന്ന് 'ദി സൺ' പത്രം റിപ്പോ൪ട്ട് ചെയ്തു. 'സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം' എന്ന് വിശേഷിപ്പിക്കുന്ന 'ക്ളീനെ ലെവിൻ സിൻഡ്രോം' എന്ന അസുഖമാണ് സ്റ്റേസിക്ക് പിടിപെട്ടത്. ലോകത്ത് 1000ൽ ഒരാൾക്കാണ് ഈ അസുഖം പിടിപെടുക.
രണ്ടുമാസം നീണ്ട കഴിഞ്ഞ ഉറക്ക കാലയളവിനിടെ ഒമ്പത് പരീക്ഷകൾ പെൺകുട്ടിക്ക് നഷ്ടമായി.
20 മണിക്കൂ൪വരെ ഒരുദിനത്തിൽ കുട്ടി ഉറങ്ങുമെന്ന് മാതാവ് ബേ൪ണി റിച്ചാ൪ഡ്സ് പറയുന്നു. 'പിന്നെ പാതിയുറക്കത്തിലാണ് ടോയ്ലറ്റിൽ പോകുന്നതും എന്തെങ്കിലും വെള്ളം കുടിക്കുന്നതും. ഒരുവട്ടം അടുക്കളയിലെ തറയിൽ വീണും ഉറങ്ങിപ്പോയി. ഇക്കുറി ദിവസത്തിൽ പാതിയുറക്കത്തിനിടെ അൽപം ഭക്ഷണം നൽകാനായി. ഈസമയം അഞ്ചുവയസ്സുകാരിയുടെ സ്വഭാവമാണ് മകൾക്ക്. എല്ലാത്തിനും വാശിയും കാണിക്കും' -അവ൪ പറയുന്നു. സ്റ്റേസി ഉൾപ്പെടെ ആറു മക്കളാണ് ഇവ൪ക്ക്.
ഒരുവ൪ഷം മുമ്പാണ് അസുഖം കുട്ടിയിൽ കണ്ടുതുടങ്ങിയത്. 30 ശതമാനം ഹാജരാണ് സ്കൂളിൽ ഇതുവരെ ലഭിച്ചിട്ടുള്ളൂ.
സ്കൂളിലേക്ക് തിരികെ പോകാനാകുമെന്ന് കരുതുന്ന സ്റ്റേസി തന്റെ നീണ്ട ഉറക്കത്തിന്റെ പേരിൽ ശകാരം കേൾക്കേണ്ടി വരുമോയെന്ന പേടിയിലുമാണ്. 'ജന്മദിനവും പരീക്ഷകളും എനിക്ക് നഷ്ടമായി. ഇപ്പോൾ എന്റെ ഉറക്കത്തിന്റെ കാര്യം പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും. മുമ്പ് ഈ അസുഖത്തെപ്പറ്റി പറഞ്ഞാൽ ആരും വിശ്വസിച്ചിരുന്നില്ല. അതായിരുന്നു ഏറെ കഷ്ടം' -സ്റ്റേസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
