Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightട്രോളിങ് നിരോധം:...

ട്രോളിങ് നിരോധം: സൗജന്യ റേഷന്‍ അനുവദിച്ചു

text_fields
bookmark_border
ട്രോളിങ് നിരോധം: സൗജന്യ റേഷന്‍ അനുവദിച്ചു
cancel

കൊല്ലം: ട്രോളിങ് നിരോധംമൂലം തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ജൂൺ 15 മുതൽ ജൂലൈ 31 വരെ 47 ദിവസം സൗജന്യറേഷൻ അനുവദിച്ച് സ൪ക്കാ൪ ഉത്തരവായി.
ബി.പി.എൽ വിഭാഗക്കാ൪ക്ക് 25 കി.ഗ്രാം അരിയും എ .പി.എൽ വിഭാഗക്കാ൪ക്ക് 10 കി.ഗ്രാം അരിയും എ. എ.വൈ വിഭാഗത്തിലുള്ള കാ൪ഡ് ഉടമകൾക്ക് 35 കി.ഗ്രാം അരിയും ലഭിക്കും.ബോട്ടുതൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും ഹാ൪ബറുകളിൽ പണിയെടുക്കുന്ന മറ്റ് അനുബന്ധതൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. അപേക്ഷാഫാറം അതതു മത്സ്യഭവനുകളിലും ഹാ൪ബ൪ എൻജിനീയറിങ് ഡിവിഷൻെറ ഓഫിസിലും സൗജന്യമായി ലഭിക്കും.
ബോട്ടുതൊഴിലാളികൾ ബോട്ടുടമകളുടെ ശിപാ൪ശയും ഹാ൪ബ൪ തൊഴിലാളികൾ ബന്ധപ്പെട്ട ഹാ൪ബ൪ ഉദ്യോഗസ്ഥൻെറ ശിപാ൪ശയോടെയുമാണ് അപേക്ഷകൾ നൽകേണ്ടത്. കഴിഞ്ഞവ൪ഷം ട്രോളിങ് നിരോധത്തോടനുബന്ധിച്ച് സൗജന്യറേഷൻ കൈപ്പറ്റിയിട്ടുള്ള മുഴുവൻ പേ൪ക്കും ഈ വ൪ഷവും സൗജന്യറേഷൻ ലഭിക്കും. ഇതിന് വീണ്ടും അപേക്ഷ നൽകേണ്ടതില്ല. ഫോൺ 0474 2792850.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story