ഇവിടെ ചികില്‍സക്കെത്തിയാല്‍ പുതിയ രോഗം ഫ്രീ!
text_fieldsനാടാകെ പക൪ച്ചവ്യാധികൾ പടരുമ്പോൾ പാവപ്പെട്ട രോഗികളുടെ ഏകാശ്രയമായ സ൪ക്കാ൪ ആശുപത്രികളുടെ അവസ്ഥ എന്താണ്?
ആരും തിരിഞ്ഞുനോക്കാനില്ലാതെ അത്യാസന്ന നിലയിലായ ജില്ലയിലെ പ്രധാന സ൪ക്കാ൪ ആശുപത്രികളിലൂടെ ‘മാധ്യമം’ ലേഖക൪ നടത്തുന്ന അന്വേഷണം
_______________________________________________________
തൊടുപുഴ: പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വ൪ധിക്കുമ്പോഴും തൊടുപുഴ താലൂക്കാശുപത്രി അസൗകര്യങ്ങളാൽ വീ൪പ്പുമുട്ടുന്നു.
നഗരസഭാ പരിധിയിലുള്ള ഒരാൾ കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ മേയിലും ജൂണിലുമായി ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തിയവരുടെ എണ്ണം ഏഴായി. ഈമാസം ഇതുവരെ പനി ബാധിച്ച് ഒ.പിയിൽ എത്തിയവരുടെ എണ്ണം 114. ഇവരിൽ 35 പേ൪ ആശുപത്രിയിൽ അഡ്മിറ്റായി.ഡെങ്കിപ്പനിയുടെ ലക്ഷണവുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
സ്ഥല പരിമിതി മൂലം ഒരു കിടക്കയിൽ മൂന്ന് പനി ബാധിതരെ വരെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് അധികൃത൪. രോഗങ്ങളുള്ളവ൪ ഒരുമിച്ച് ചേ൪ന്ന് കിടക്കുന്നത് പകരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം മഴ സജീവമാകുന്നതിന് മുമ്പേ കൂടുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ മൂലം അവഗണന അനുഭവിക്കുന്ന താലൂക്കാശുപത്രിയുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ ആവശ്യത്തിന് ഡോക്ട൪മാരില്ല. 20 ഡോക്ട൪മാ൪ വേണ്ട സ്ഥാനത്ത് 12പേരാണുള്ളത്. പ്രധാന വകുപ്പുകളിലൊന്നും ഡോക്ട൪മാ൪ ഇല്ല. ഗൈനക്കോളജിയിൽ മൂന്ന് പേരുടെ സ്ഥാനത്ത് ഒരാൾ മാത്രമാണുള്ളത്. സ൪ജൻെറ സേവനവും ആശുപത്രിയിൽ ലഭ്യമല്ല.
ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രവും റഫറൽ ആശുപത്രിയുമാണിത്. ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
വെളിച്ചവും വൃത്തിയുമില്ലാത്ത വാ൪ഡുകളിൽ രോഗികളെ കുത്തിനിറച്ചിരിക്കുകയാണ്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും വാ൪ഡുകളിൽ നിന്നുതിരിയാൻ ഇടമില്ല. കുട്ടികളുടെ വാ൪ഡിൽ ശുചീകരണ സംവിധാനമില്ല. കട്ടിലിന് താഴെയും വരാന്തയിലും കക്കൂസിനടുത്തുമൊക്കെയാണ് രോഗികളുടെ കിടപ്പ്. ഇക്കൂട്ടത്തിൽ സാംക്രമിക രോഗങ്ങളും പക൪ച്ചവ്യാധികൾ പിടിപെട്ടവരുമുണ്ട്. ഒരു രോഗവുമായി വരുന്നവ൪ക്ക് മറ്റൊരു രോഗവുമായി മടങ്ങാം.
പ്രസവത്തിനെത്തുന്ന നൂറുകണക്കിന് സ്ത്രീകളെ നോക്കാൻ ഒരേയൊരു ഡോക്ട൪ മാത്രമാണുള്ളത്.
മാസം മുന്നൂറിലേറെ പ്രസവം നടന്നിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഇരുനൂറോളമായി കുറഞ്ഞിരിക്കുന്നു. സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകിയിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്ട൪മാരുടെ അഭാവത്തെ തുട൪ന്ന് പ്രതിസന്ധി നേരിടുകയാണ്.
ഒരാളെ മാത്രം വെച്ച് ഗൈനക്കോളജി വകുപ്പ് മുന്നോട്ട് പോകുന്നത് അസാധ്യമായി മാറിയിരിക്കുകയാണ്.
രാപകലില്ലാതെ ഇപ്പോഴത്തെ ഡോക്ട൪ ഓടി നടക്കുകയാണ്. അതിനാൽ മാത്രമാണ് വലിയ കുഴപ്പങ്ങളില്ലാതെ പോകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് സി.കെ. സുഷമ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
