പൊക്കാളി നിലം കുഴിക്കാന്‍ എത്തിയവരെ തടഞ്ഞു
text_fieldsതുറവൂ൪: എഴുപുന്ന നീണ്ടകരയിലെ കൊമ്പനാതുരുത്ത് പാടശേഖരം എക്സ്കവേറ്റ൪ ഉപയോഗിച്ച് കുഴിക്കാൻ എത്തിയവരെ നാട്ടുകാരും സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രവ൪ത്തകരും ചേ൪ന്ന് തടഞ്ഞു. രാവിലെ 10ന് പാടശേഖര കമ്മിറ്റി പ്രസിഡൻറിൻെറ നേതൃത്വത്തിൽ കരാറുകാരനും അനുയായികളും എക്സ്കവേറ്റ൪ ഉപയോഗിച്ച് കുഴിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്.
‘ഒരു നെല്ലും ഒരുമീനും’ എന്ന സ൪ക്കാ൪ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിൻെറ ഭാഗമായി കഴിഞ്ഞദിവസം നീണ്ടകരയിൽ ജസ്റ്റിസ് കെ. സുകുമാരൻ പങ്കെടുത്ത ജനകീയ കൺവെൻഷന് പിന്നാലെയാണ് പാടശേഖരസമിതിയുടെ നീക്കം.
മുഴുവൻ സമയ ചെമ്മീൻകെട്ട് നിരോധിച്ച് കലക്ട൪ ഉത്തരവിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാടശേഖര സമിതി പ്രസിഡൻറിൻെറ ഇത്തരം നീക്കം. കൃഷിനിലം ആഴത്തിൽ വെട്ടിക്കുഴിക്കുകയും നിലത്തിൻെറ ഘടനയെ തക൪ക്കുകയും ചെയ്താൽ നെൽകൃഷി നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും.
ഇതിൻെറ മറവിൽ മുഴുവൻസമയ ചെമ്മീൻകൃഷി നടത്താനാണ് പാടശേഖര സമിതിയുടെ നീക്കം. ഇത് അനുവദിക്കില്ലെന്ന് പ്രതിരോധ സമിതി അരൂ൪ മേഖലാ അംഗം എൻ.കെ. ശശികുമാ൪, കെ. പ്രതാപൻ, കെ.ആ൪. ജോണി, കെ. ആ൪. തോമസ്, പി.ജെ. വിനോജ് എന്നിവ൪ പറഞ്ഞു. കെ.എസ്.കെ.ടി.യു മേഖലാ ജോയൻറ് സെക്രട്ടറി പി.സി. തമ്പി, കെ.കെ.ടി.യു സെക്രട്ടറി വി.എം. ആനന്ദൻ എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
