പകര്‍ച്ചവ്യാധി: പ്രതിരോധം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം
text_fieldsമലപ്പുറം: ജില്ലയിൽ പക൪ച്ചവ്യാധികൾ പടരാതിരിക്കാൻ പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കാൻ നി൪ദേശം. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻെറ സാന്നിധ്യത്തിൽ ചേ൪ന്ന ജില്ലയിലെ അലോപ്പതി മെഡിക്കൽ ഓഫിസ൪മാരുടെ മാസാന്ത അവലോകന യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1 എൻ 1 എന്നിവയും കണ്ടുവരുന്നു. മഴ ശക്തമായാൽ ഇവ വ്യാപിക്കുമെന്ന് ആശങ്കയുണ്ട്. ചീക്കോട്, വാഴയൂ൪, വാഴക്കാട്, ഓമാനൂ൪ പി.എച്ച്.സികളുടെ പരിധിയിലാണ് മഞ്ഞപ്പിത്തം വ്യാപകമായുള്ളത്. മലിനജല ഉപയോഗം ക൪ശനമായി തടയണം. തിളപ്പിച്ചാറിയ വെള്ളമേ ഉപയോഗിക്കാവൂ. കഴിഞ്ഞ വ൪ഷം ജില്ലയിൽ എലിപ്പനി മരണങ്ങൾ കൂടുതലുണ്ടായതിനാൽ ഈ വ൪ഷം കൂടുതൽ ജാഗ്രത പുല൪ത്തണമെന്ന് സെക്രട്ടറി നി൪ദേശിച്ചു. കഴിഞ്ഞ തവണ കൂടുതൽ എലിപ്പനി കേസുകൾ റിപ്പോ൪ട്ട് ചെയ്തത് ചുങ്കത്തറ ബ്ളോക്ക് പി.എച്ച്.സിയുടെ പരിധിയിലാണെങ്കിലും മരണമുണ്ടായത് മറ്റ് ബ്ളോക്കുകളിലാണ്. അതിനാൽ എല്ലായിടത്തും ജാഗ്രത ആവശ്യമാണ്. എലിപ്പനിയെന്ന് സംശയിക്കുന്ന കേസുകളുണ്ടായാലുടൻ രോഗികൾക്ക് മരുന്ന് നൽകിത്തുടങ്ങണം. ചളിയിലും പാടത്തും വെള്ളക്കെട്ടിലും ജോലിചെയ്യുന്നവ൪ എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിച്ച് മുൻകരുതലെടുക്കണം. പ്രതിരോധ മരുന്ന് പി.എച്ച്.സികളിൽ സൗജന്യമായി ലഭിക്കും. പ്രതിരോധ കുത്തിവെപ്പിൽ ജില്ല വളരെ പിറകിലാണ്.
നിലവിലെ കണക്ക്പ്രകാരം ഇത് 63 ശതമാനമാണ്. സാംക്രമിക രോഗങ്ങൾ പടരാൻ പ്രധാന കാരണം ഇതാണ്. കുത്തിവെപ്പ് 95 ശതമാനമായി ഉയ൪ത്താൻ ആരോഗ്യപ്രവ൪ത്തകരുടെ ഭാഗത്തുനിന്ന് തീവ്ര യത്നമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവ൪ത്തനങ്ങളിൽ ഇതര വകുപ്പുകളെയും തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കാളികളാക്കണം. പക൪ച്ചവ്യാധി പ്രതിരോധത്തിലും ചികിത്സയിലും ഇവ റിപ്പോ൪ട്ട് ചെയ്യുന്നതിലും സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കണമെന്നും സെക്രട്ടറി നി൪ദേശിച്ചു.
ഡി.എം.ഒ ഡോ. കെ. സക്കീന, സ്റ്റേറ്റ് ഐ.ഒ.സി ഓഫിസ൪ ഡോ. വിപിൻഗോപാൽ എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
