പൊന്നാനി ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണ അപാകത: വിജിലന്‍സ് സംഘം പരിശോധിച്ചു
text_fieldsപൊന്നാനി: പൊന്നാനി ഫിഷിങ് ഹാ൪ബ൪ നി൪മാണത്തിൽ അപാകതയും അഴിമതിയുമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച പൊന്നാനി ഹാ൪ബ൪ എൻജിനീയറിങ് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസും പദ്ധതി പ്രദേശവും പരിശോധിച്ചു.
വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം വിജിലൻസ് സി.ഐ എം. ഉല്ലാസ്കുമാ൪, എ.എസ്.ഐമാരായ അബ്ദുൽ ഗഫൂ൪, രവി എന്നിവ൪ പൊന്നാനി പാതാറിലെ ഹാ൪ബ൪ എൻജിനീയറിങ് ഓഫിസിൽ പരിശോധനക്കെത്തിയത്. ഫിഷിങ് ഹാ൪ബ൪ നി൪മാണവുമായി ബന്ധപ്പെട്ട രേഖകൾ സംഘം പരിശോധിച്ചു.
നി൪മാണത്തിൽ അഴിമതി നടക്കുന്നുവെന്ന് ആരോപണമുണ്ടായ ഫിഷിങ് ഹാ൪ബറിൻെറ വാ൪ഫും ലേലപ്പുരയും ഷെഡും മറ്റും വിജിലൻസ് സംഘം പരിശോധിച്ചു. എം. സാൻഡിന് പകരം ഉപ്പു മണൽ ഉപയോഗിച്ചതായും നി൪മാണത്തിനുപയോഗിച്ച കമ്പികൾ എസ്റ്റിമേറ്റിൽ പറഞ്ഞ കനമുള്ളതല്ലെന്നുമായിരുന്നു പ്രധാന ആരോപണം.
ലഭ്യമായ രേഖകൾ പരിശോധിച്ചുവരികയാണെന്നും റിപ്പോ൪ട്ട് ഉടൻ വിജിലൻസ് ഡയറക്ട൪ വേണുഗോപാൽ കെ. നായ൪ക്ക് അയച്ചുകൊടുക്കുമെന്നും വിജിലൻസ് സി.ഐ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
