തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല
text_fieldsതലശ്ശേരി: പക൪ച്ച വ്യാധിയും പനിയും പടരുമ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ട൪മാരില്ലാത്തത് രോഗികളെ വലക്കുന്നു. മഴക്കാലം ആരംഭിച്ചതിന് ശേഷം ആശുപത്രിയിലെത്തുന്നതിൽ പത്ത് ശതമാനം പേരും പക൪ച്ച പനി ബാധിച്ചവരാണ്. എന്നാൽ, ഇവരെ ചികിത്സിക്കാൻ ആവശ്യമായ ഡോക്ട൪മാരില്ലാത്ത അവസ്ഥയാണ്. സാധാരണ ദിവസം 1200 ഓളം ഔ് പേഷ്യൻറ് രോഗികൾ ഉള്ളപ്പോൾ മഴക്കാലത്ത് ഇത് രണ്ടായിരത്തിനടുത്ത് വരും.
മെഡിക്കൽ വകുപ്പിൽ നാല് ഡോക്ട൪മാരാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ മൂന്ന് ഡോക്ട൪മാ൪ ഉള്ളിടത്ത് ഒരാൾ ദീ൪ഘ അവധിയിലുമാണ്. നിലവിൽ രണ്ട് ഡോക്ട൪മാരുടെ സേവനം മാത്രമാണ് മെഡിക്കൽ വകുപ്പിലുള്ളത്.
ഈ രണ്ട് ഡോക്ട൪മാരാണ് ഒ.പിയിൽ വരുന്ന രണ്ടായിരത്തോളം രോഗികളെ പരിശോധിക്കേണ്ടത്. അതിനാൽ രണ്ട് ഡോക്ട൪മാരെ കൂടി കരാ൪ അടിസ്ഥാനത്തിൽ ആശുപത്രിക്ക് അനുവദിച്ച് തരാൻ ഡി.എം.ഒയോട് ആവശ്യപ്പെട്ടതായി ജനറൽ ആശുപത്രി സുപ്രണ്ട് ഡോ. ഗോപിനാഥ് അറിയിച്ചു. ശസ്ത്രക്രിയ വാ൪ഡിലെ അവസ്ഥ ദയനീയമാണ്. അഞ്ച് ഡോക്ട൪മാ൪ വേണ്ടിടത്ത് ഇപ്പോൾ ഒരാളുടെ സേവനം മാത്രമാണ് ഇവിടെ ഉള്ളത്. ഇദ്ദേഹമാകട്ടെ വിരമിക്കൽ പ്രായം കഴിഞ്ഞ് മൂന്ന് മാസത്തെ സമയം ദീ൪ഘിപ്പിച്ച് സേവനം അനുഷ്ഠിക്കുന്നയാളാണ്. മൂന്ന് മാസം കഴിഞ്ഞാൽ ഈ ഡോക്ടറുടെ സേവനവും ആശുപത്രിക്ക് നഷ്ടമാവും. സാധാരണ നിലയിൽ ഇവിടെ 450 രോഗികളെയായിരുന്നു അഡ്മിറ്റ് ചെയ്തത്. എന്നാൽ, മഴക്കാലമായതോടെ രോഗികളുടെ എണ്ണം 600ൽ എത്തിയിരിക്കുകയാണ്.
പക൪ച്ച പനി വ്യാപകമായതോടെ ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡി.എം.ഒ ജാഗ്രതാ നി൪ദേശം നൽകിയിരുന്നു. കൂടാതെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് പി.എസ്.സി വഴിയും വാക്ക് ഇൻ ഇൻറ൪വ്യൂ വഴി കരാ൪ അടിസ്ഥാനത്തിൽ നിയമനം നടത്തുമെന്നും കഴിഞ്ഞ ദിവസം ഡി.എം.ഒ അറിയിച്ചിരുന്നു. എന്നാൽ, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നിയമനം നടത്താത്തത് പക൪ച്ച വ്യാധിയുമായി ആശുപത്രിയെലുത്തന്നവ൪ക്ക് ദുരിതം വിതക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
