പുനരധിവാസ പദ്ധതി: ആദിവാസി കുടുംബങ്ങളെ ഒഴിവാക്കിയെന്ന് പരാതി
text_fieldsകൽപറ്റ: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ കൊട്ടങ്കരയിലെ അ൪ഹരായ ആദിവാസികളെ അവഗണിച്ചെന്ന് ആരോപണം. വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ച കൊട്ടങ്കരയിലെ 12 ആദിവാസി കുടുംബങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയതായി പ്രദേശവാസികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
ആദ്യഘട്ടത്തിൽ പദ്ധതിയിലുൾപ്പെട്ടവരായിരുന്നു ഇവ൪. കൊട്ടങ്കരയിൽ കൃഷിചെയ്ത് ജീവിക്കുന്ന ഇവ൪ വന്യജീവികളുടെ ഭീഷണിക്ക് നടുവിലായിരുന്നു. ഇതിനാൽ രാത്രിനേരം മറ്റുള്ള സ്ഥലങ്ങളിലാണ് കഴിഞ്ഞിരുന്നത്. പത്തു മാസത്തോളം ഇവ൪ താൽകാലികമായി വനത്തിൽനിന്ന് മാറിതാമസിച്ചു. ഈ പേരുപറഞ്ഞാണ് തങ്ങളെ പദ്ധതിയിൽ അവഗണിച്ചതെന്ന് ഇവ൪ പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻെറ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് കൊട്ടങ്കരയിലെ പുനരധിവാസം നടന്നത്.
ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപ നൽകുന്നതിന് പകരം യോഗ്യരായ കുടുംബങ്ങളുടെ എണ്ണം കണക്കാക്കാതെ വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് നൽകിയത്. 18 വീടുകൾക്ക് മാത്രമാണ് തുക നൽകിയത്.
പദ്ധതിയിൽനിന്ന് തഴയപ്പെട്ടവ൪ പരമ്പരാഗതമായി അവിടെ വീടുവെച്ച് കൃഷി ചെയ്ത് താമസിക്കുന്നവരാണ്. വനാവകാശ രേഖ, തിരിച്ചറിയൽ കാ൪ഡ്, റേഷൻ കാ൪ഡ്, പഞ്ചായത്ത് രേഖകൾ, വീട്ടുനമ്പ൪ എന്നിവയുമുണ്ട്.
ഇങ്ങനെയുള്ളവരെ തഴഞ്ഞാണ് സമീപകാലത്തെത്തിയ പല൪ക്കും പണം നൽകിയത്.
വനംവകുപ്പിൻെറ ലീസ് ഭൂമി കൈയേറിയവ൪ വരെ പദ്ധതിയിൽ ഇടംനേടി. കൊട്ടങ്കരയിൽ പദ്ധതി അട്ടിമറിച്ചവ൪ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണം.എം.എൽ.എക്കും നൂൽപുഴയിലെ യു.ഡി.എഫ് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന് അവ൪ ആരോപിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ വനം വകുപ്പിൻെറ കെട്ടിടങ്ങൾ കൈയേറി താമസിക്കും.
താമസക്കാരായ എം.എസ്. ശത്രുഘ്നൻ, എം.സി. അനിൽ, ഷിബു, എം.എസ്. രഘു, ബാബു വെളുത്തൊണ്ടി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
