ജില്ലയിലെങ്ങും‘102’ ആംബുലന്‍സ്; യോഗം 19ന്
text_fieldsപാലക്കാട്: അപകടസ്ഥലങ്ങളിൽ അടിയന്തരമായി എത്തുന്ന ‘102’ ആംബുലൻസ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രവ൪ത്തനസജ്ജമായി. ആശുപത്രികളും സന്നദ്ധ സംഘടനകളും ‘102’ ൻെറ സേവന ശൃംഖലയിൽ കണ്ണിയായി വരികയാണ്. 19ന്് കലക്്ടറേറ്റിൽ അവലോകന യോഗം ചേരും. കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തോട് ചേ൪ന്ന് ഓഫിസും ലഭ്യമാകുന്നതോടെ സേവനം പൂ൪ണതോതിലാകുമെന്ന് സംഘാടകരായ എയ്ഞ്ചൽസിൻെറ ഭാരവാഹികൾ പറഞ്ഞു.
പ്രകൃതിക്ഷോഭമായാലും തനിച്ച് താമസിക്കുന്ന വൃദ്ധ൪ക്ക് അടിയന്തര സഹായമായാലും 102 എന്ന നമ്പറിൽ വിളിച്ചാൽ ആംബുലൻസ് എത്തുന്നതാണ് എയ്ഞ്ചൽസ് ഒരുക്കുന്ന സേവനം. കോഴിക്കോട്ട് ആരംഭിച്ച് മലപ്പുറം ജില്ലയിലും വ്യാപകമാക്കിയ ശേഷമാണ് കഴിഞ്ഞമാസം 11ന് എയ്ഞ്ചൽസ് ജില്ലയിൽ സേവനം തുടങ്ങിയത്. ‘102’ എന്ന നമ്പറിൽ ഡോകോമോ ഒഴികെ ഏത് ഫോണിൽനിന്നും വിളിക്കാം. വിളി എത്തുന്നത് എയ്ഞ്ചൽസിൻെറ കോഴിക്കോട്ടെ മാസ്റ്റ൪ സ൪വറിലായിരിക്കും. ഏത് ഭാഗത്ത്നിന്നാണോ വിളി വന്നത് അതിനടുത്ത് ലഭ്യമായ ആംബുലൻസിലേക്ക് കോഴിക്കോട്ട്നിന്ന് അറിയിപ്പ് വരും. ഉടൻ ആംബുലൻസെത്തും.
കലക്ട൪ ചെയ൪മാനായ സമിതിയാണ് എയ്ഞ്ചൽസിൻെറ പ്രവ൪ത്തനം നിയന്ത്രിക്കുന്നത്. ഫാ. ജേക്കബ് മാവുങ്കലാണ് ജില്ലയിലെ എക്സിക്യുട്ടീവ് ഡയറക്ട൪. അട്ടപ്പാടിയിൽ രണ്ട് ആംബുലൻസ് ഉൾപ്പെടെ ജില്ലയിൽ ഏതാണ്ട് എല്ലായിടത്തും 102 കണ്ണിയിൽ ആംബുലൻസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ടെന്ന് ഫാ. ജേക്കബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
