വളാഞ്ചേരി: ധനമൂലധനത്തിൻെറ ചിന്താഗതിക്കെതിരെ ആശയപരമായ പോരാട്ടമാണ് വ൪ത്തമാന കാലത്തിനാവശ്യമെന്ന് പ്രഫ. പ്രഭാത് പട്നായിക്. ഇ.എം.എസിൻെറ ലോകം ദേശീയ സെമിനാറിനോടനുബന്ധിച്ച് വളാഞ്ചേരി താജ് ഓഡിറ്റോറിയത്തിൽ ‘മുതലാളിത്ത പ്രതിസന്ധി’ വിഷയത്തിൽ നടന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയും ഭക്ഷ്യ പ്രതിസന്ധിയുമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും പ്രധാന കാരണമായി ആഗോള കാ൪ഷിക പ്രതിസന്ധി മാറിക്കഴിഞ്ഞു. കടം ലഭിക്കണമെങ്കിൽ പൊതുചെലവുകൾ നി൪ത്തലാക്കണമെന്ന ആവശ്യം ബാങ്കുകൾ സ൪ക്കാറിനോട് നി൪ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പി.കെ. സൈനബ അധ്യക്ഷത വഹിച്ചു. ‘ഭൗതിക സ്വത്തവകാശ നിയമങ്ങളും ആഗോളവത്കരണവും’ വിഷയത്തിൽ ഡോ. ബി. ഇഖ്ബാലും ‘ആഗോളമാന്ദ്യവും കാ൪ഷിക മേഖലയും’ വിഷയത്തിൽ ഡോ. കെ.എൻ. ഹരിലാലും ‘ആഗോളവത്കരണ കാലത്തെ സ്ത്രീജീവിതം’ വിഷയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം യു. വാസുകിയും സംസാരിച്ചു. കെ. രാമദാസ് സ്വാഗതവും അഡ്വ. കെ.ടി. അജയൻ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം ‘പൊതുബോധ നി൪മിതിയും മാധ്യമങ്ങളും’ വിഷയത്തിൽ സെമിനാ൪ നടന്നു. ചില മാധ്യമങ്ങൾ ആഗോളവത്കരണത്തിൻെറ ഏജൻറുമാരായി പ്രവ൪ത്തിക്കുകയാണെന്ന് മാധ്യമ നിരൂപകൻ ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ ബാധിക്കുന്ന പല വാ൪ത്തകൾക്കും പ്രാധാന്യം നൽകാതെ ചന്ദ്രശേഖരൻറ വധത്തെ സി.പി.എമ്മുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ടാൽ മാധ്യമങ്ങൾക്ക് നിലനിൽപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ഭാസുരേന്ദ്രബാബു, കെ.ടി. കുഞ്ഞിക്കണ്ണൻ, പി.എം. മനോജ് എന്നിവ൪ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വി. ശശികുമാ൪ സ്വാഗതവും കെ.പി. ശങ്കരൻ നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 9.30ന് ‘പുതുലോകക്രമവും പ്രത്യയശാസ്ത്ര പ്രശ്നങ്ങളും’ വിഷയത്തിൽ നടക്കുന്ന സെമിനാ൪ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ‘സാമുദായിക ശക്തികൾ ഭരിക്കുന്ന കേരളം’ വിഷയത്തിൽ നടക്കുന്ന സെമിനാ൪ പി.ബി അംഗം എം.എ. ബേബിയും വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ടി. ശിവദാസ മേനോനും ഉദ്ഘാടനം ചെയ്യും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2012 3:08 PM GMT Updated On
date_range 2012-06-14T20:38:48+05:30ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ തൊഴിലില്ലായ്മയും ഭക്ഷ്യ പ്രതിസന്ധിയും -പ്രഭാത് പട്നായിക്
text_fieldsNext Story