ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധം
text_fieldsബേപ്പൂ൪: തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ (22.22 കി.മീ) വരെ ദൂരത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വ്യാഴാഴ്ച അ൪ധരാത്രി മുതൽ നിരോധം. ജൂലൈ 31 അ൪ധ രാത്രി വരെ 41 ദിവസമാണ് കേരള തീരത്ത് ട്രോൾ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചത്.
മൺസൂണിൽ മത്സ്യപ്രജനനത്തിനും അവയുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ട്രോളിങ് തടയുന്നത്. ബോട്ടുകൾ കടലിൽ പോകുന്നത് പൂ൪ണമായും തടയുമെങ്കിലും ട്രോൾവല ഉപയോഗിക്കാത്ത നാടൻ വള്ളങ്ങൾക്കും ചുണ്ടൻ വള്ളങ്ങൾക്കും നിരോധമില്ല. അതേസമയം, വള്ളങ്ങൾ കൂട്ടിക്കെട്ടി ജോടികളാക്കിക്കൊണ്ടുള്ള മത്സ്യബന്ധനത്തിനും നിരോധം ബാധകമാക്കിയിട്ടുണ്ട്. നിരോധം ലംഘിക്കുന്ന ബോട്ടുകൾക്ക് 25,000 മുതൽ 40,000 വരെ രൂപ പിഴശിക്ഷയും ഒപ്പം പിടികൂടിയ മത്സ്യം കണ്ടുകെട്ടുകയും ചെയ്യും.
ട്രോളിങ് നിരോധത്തിന് മുന്നോടിയായി ഇപ്പോൾ കടലിലുള്ള ബോട്ടുകൾ ഇന്ന് അ൪ധരാത്രിക്ക് മുമ്പ് കരയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേതല്ലാത്ത വള്ളങ്ങളും നിരോധകാലത്ത് ഇവിടേക്ക് പ്രവേശിക്കരുത്. ഇവരോട് കേരളംതീരം വിടാൻ ഉത്തരവ് നൽകി. മത്സ്യബന്ധന തുറമുഖങ്ങളിലെ ഇന്ധന പമ്പുകൾക്കും നിരോധം ബാധകമാണ്. പമ്പുകൾ ഇന്നുരാത്രി മുതൽ അടച്ചിടണം. നിരോധം അറിയിച്ച്് കേരള തീരങ്ങളിൽ വാഹന പ്രചാരണം നടത്തുന്നതോടൊപ്പം കടലിൽ പട്രോളിങ് ശക്തമാക്കിയിട്ടുമുണ്ട്.
മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, കോസ്റ്റ്ഗാ൪ഡ് തുടങ്ങിയവ നിരോധലംഘനത്തിനെതിരെ ജാഗ്രത പാലിക്കും.
നിരോധം പ്രമാണിച്ച് ബേപ്പൂരടക്കം തുറമുഖങ്ങളിൽ ബോട്ടുകൾ കരക്കെത്തിക്കാനും പുഴയിൽതന്നെ സുരക്ഷിതമായി നി൪ത്തിയിടാനുമുള്ള ശ്രമത്തിലാണ് ഉടമകൾ. വാ൪ഷിക അറ്റകുറ്റപ്പണിക്കുള്ളവ കരയിൽ കയറ്റിയിടും. ബേപ്പൂ൪ തുറമുഖത്തെ അഞ്ഞൂറിലേറെ ബോട്ടുകൾക്ക് സുരക്ഷിതമായി നി൪ത്താൻ പറ്റിയ ജെട്ടി ഇനിയും തയാറായിട്ടില്ല. നൂറിലേറെ ബോട്ടുകൾക്ക് മാത്രമാണ് ജെട്ടി സൗകര്യമുള്ളത്. ബാക്കി ബോട്ടുകൾ ചാലിയാറിലും കൈവഴിയായ കരുവൻതിരുത്തി പുഴയിലും നി൪ത്തിയിടും. എന്നാൽ, മഴ ശക്തിയാകുമ്പോൾ നദിയിലെ ഒഴുക്കിൽപെട്ട് ബോട്ടുകൾ വടംപൊട്ടി ഒലിച്ചുപോയി തകരുന്നതും പതിവാണ്. ഈ പ്രശ്നത്തിന് പരിഹാരമാകണമെങ്കിൽ കൂടുതൽ ജെട്ടികൾ പണിയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
