മെമ്മോ ഗേറ്റ്: കമീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമെന്ന് അസ്മ
text_fieldsലാഹോ൪: മെമ്മോ ഗേറ്റ് വിവാദത്തിൽ അന്വേഷണ കമീഷൻ സുപ്രീംകോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ട് പക്ഷപാതപരമാണെന്ന് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ അംബാസഡ൪ ഹുസൈൻ ഹഖാനിയുടെ അഭിഭാഷക അസ്മ ജഹാംഗീ൪. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹഖാനിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയതെന്ന് വ്യക്തമാക്കണമെന്നും അന്വേഷണ കമീഷന്റെ അധികാരപരിധിയിൽപെടാത്ത കാര്യങ്ങളാണ് ഇവയെന്നും അസ്മ ലാഹോറിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കോടതിയിൽ സമ൪പ്പിക്കുന്നതിന് മുമ്പ് റിപ്പോ൪ട്ട് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകരെ കാണിക്കേണ്ടിയിരുന്നു. യു.എസ്-പാക് വ്യാപാരപ്രമുഖനും മാധ്യമനിരൂപകനുമായ മൻസൂ൪ ഇഅ്ജാസിനോട് മെമ്മോ തയാറാക്കാൻ ഹഖാനി പറഞ്ഞെന്നാണ് കമീഷൻ പറയുന്നത്. എന്നാൽ, ഇതിന് തെളിവ് ഹാജരാക്കാൻ കമീഷന് സാധിച്ചില്ലെന്നും ഇവ൪ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
