Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതുര്‍ക്കി...

തുര്‍ക്കി സഹായക്കപ്പല്‍ ആക്രമണം: നെതന്യാഹു കുറ്റക്കാരനെന്ന്

text_fields
bookmark_border
തുര്‍ക്കി സഹായക്കപ്പല്‍ ആക്രമണം: നെതന്യാഹു കുറ്റക്കാരനെന്ന്
cancel

ജറൂസലം: രണ്ടു വ൪ഷം മുമ്പ് ഗസ്സയിലേക്കുള്ള തു൪ക്കിയുടെ സഹായക്കപ്പൽ'മാവി മ൪മറ' ആക്രമിച്ചതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറ്റക്കാരനാണെന്ന് സ൪ക്കാ൪ റിപ്പോ൪ട്ട്.
കൃത്യമായ ആസൂത്രണമോ കൂടിയാലോചനയോ നടത്താതെ കപ്പൽ ആക്രമിക്കാൻ ഉത്തരവ് നൽകിയ പ്രധാനമന്ത്രിയുടെ നടപടിയെ റിപ്പോ൪ട്ട് നിശിതമായി വിമ൪ശിച്ചു. 2010 ജനുവരി 31ന് നടന്ന ആക്രമണത്തിൽ ഇസ്രായേലി നേവൽ കമാൻഡോകൾ എട്ട് തു൪ക്കിക്കാരെയും ഒരു തു൪ക്കിഷ്-അമേരിക്കൻ സ്വദേശിയെയും കൊലപ്പെടുത്തിയിരുന്നു.
കപ്പൽ ആക്രമണം അന്താരാഷ്ട്രതലത്തിൽ പ്രതിഷേധത്തിന് ഇടയാക്കുകയുമുണ്ടായി. ഒരു കാലത്ത് ഇസ്രായേലിന്റെ സഖ്യകക്ഷിയായിരുന്ന തു൪ക്കി ഈ സംഭവത്തോടെ ഇസ്രായേലിൽനിന്ന് അകന്നു.
കപ്പൽ ആക്രമിക്കുന്നതോടെ ഉരുത്തിരിയുന്ന സംഘ൪ഷ സാധ്യതകൾ നെതന്യാഹു മുൻകൂ൪ കണക്കുകൂട്ടിയില്ലെന്ന് 153 പേജ് വരുന്ന റിപ്പോ൪ട്ട് കുറ്റപ്പെടുത്തി. ഇസ്രായേലി സ്റ്റേറ്റ് കംട്രോള൪ മിഷ ലിൻഡൻ സ്ട്രോസിന്റെ നേതൃത്വത്തിലാണ് റിപ്പോ൪ട്ട് തയാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story