മണല്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
text_fieldsകാരാട്: അനധികൃത മണൽകടത്ത് നടത്തിയ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ജീവനക്കാരനായ തിരുത്തിയാട് കല്ലിൽ കെ.എം. മുനീറാണ് (27) ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കാരാട്-അഴിഞ്ഞിലം റോഡിൽ അപകടത്തിൽപെട്ടത്.
സ്റ്റോപ്പിൽ നി൪ത്തിയിട്ട ബസിനുപിറകിൽ ബസെടുക്കുന്നതും കാത്ത് നി൪ത്തിയ ബൈക്കിൽ അമിതവേഗത്തിലെത്തിയ മണൽലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങൾക്കുമിടയിൽപെട്ട യുവാവിനെ ഉടൻ മെഡിക്കൽകോളജ് തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
ജൂൺ ഒന്നുമുതൽ മലപ്പുറം ജില്ലയിൽ മണൽ നിരോധം വന്നതിനാൽ ഈ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മണൽകടത്ത് നടക്കുന്നുണ്ട്.
അപകടം വരുത്തിയ ലോറി വാഴക്കാട് ഭാഗത്തുനിന്ന് അമിതവേഗത്തിലായിരുന്നു വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുഹമ്മദ്-സുബൈദ ദമ്പതികളുടെ മകനാണ് മുനീ൪. ഭാര്യ: ഫസ്ന. സഹോദരങ്ങൾ: സുനീ൪ റഹ്മാൻ (ആശിഖ് എന്റ൪പ്രൈസസ് തിരുനെൽവേലി) സജീ൪ (മാധ്യമം തിരുത്തിയാട് ഏജന്റ്), ശബീ൪. ഖബറടക്കം വ്യാഴാഴ്ച 12ന് തിരുത്തിയാട് ജുമുഅത്ത് പള്ളി ഖബ൪സ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
