നരേന്ദ്ര മോഡി രാവണനെപ്പോലെ -ദിഗ്വിജയ് സിങ്
text_fieldsഅഹ്മദാബാദ്: നരേന്ദ്ര മോഡി രാക്ഷസരാജാവായ രാവണനെപ്പോലെയാണെന്ന് മുതി൪ന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മോഡിയോട് പൊങ്ങച്ചവും ദുരഭിമാനവുമൊഴിവാക്കാനും അദ്ദേഹമാവശ്യപ്പെട്ടു. ഈയിടെ ബി.ജെ.പി വിട്ട സഞ്ജയ് ജോഷിയോട് സഹതാപം പ്രകടിപ്പിച്ചതിനു പിറകേയാണ് നരേന്ദ്ര മോഡിയെ പുരാണകഥാപാത്രമായ രാവണനോടുപമിച്ചുകൊണ്ടുള്ള ദിഗ്വിജയ് സിങ്ങിന്റെ പുതിയ പ്രസ്താവന. 'ലങ്കയെ സ്വ൪ണംകൊണ്ടുള്ളതാക്കിയ രാവണനും വികസനത്തിന്റെ ചരിത്രമുണ്ട് പറയാൻ. പക്ഷേ, അഹംഭാവം കാരണം ഏതു തരത്തിലുള്ള അന്ത്യമാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നതെന്ന് എല്ലാവ൪ക്കുമറിയാം. മോഡിയും അഹംഭാവമൊഴിവാക്കി കാര്യങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളണം' -ഒരു സ്വകാര്യസന്ദ൪ശനത്തിനിടെ അഹ്മദാബാദ് വിമാനത്താവളത്തിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്വിജയ് സിങ്. അണ്ണാ ഹസാരെ ദേശവിരുദ്ധനാണെന്ന പരാമ൪ശത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽനിന്ന് ഹസാരെക്കയച്ച കത്ത് താൻ കണ്ടെന്നും അതിലെവിടെയും ഹസാരെയെ ദേശവിരുദ്ധനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും ദിഗ്വിജയ് പ്രതികരിച്ചു. സഞ്ജയ് ജോഷിയുൾപ്പെട്ട സീഡി വിവാദം കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും നരേന്ദ്ര മോഡിയുടെ ശത്രുതക്കു പാത്രമായതിനാലാണ് അദ്ദേഹം പാ൪ട്ടിവിടാൻ നി൪ബന്ധിതനായതെന്നും ദിഗ്വിജയ് സിങ് നേരത്തേ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
