മണ്ണ് കാക്കാന്‍ അവര്‍ മഷികൊണ്ട് എഴുതുന്നു
text_fieldsചാരുംമൂട്: ബാൾപേനകൾക്ക് വിട. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ വിദ്യാ൪ഥികൾക്ക് എഴുതാൻ ഇനി മഷിപ്പേനകൾ മാത്രം. സ്കൂളിലെ പരിസ്ഥിതി ക്ളബിൻെറ പ്ളാസ്റ്റിക് വിമുക്ത പ്രവ൪ത്തനങ്ങളുടെ ഭാഗമായാണ് മഷിപ്പേനകൾ മാത്രം ഉപയോഗിച്ച് വിദ്യാ൪ഥികൾ എഴുതാനുള്ള തീരുമാനമെടുത്തത്.
യു.പി മുതൽ ഹയ൪സെക്കൻഡറി വരെ ഏകദേശം മൂവായിരത്തിലധികം വിദ്യാ൪ഥികൾ പഠിക്കുന്ന സ്കൂളിൽ പരിസ്ഥിതിക്ളബ് നടത്തിയ സ൪വേയിൽ ഒരുമാസം 6000ലധികം ബാൾപേനകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചശേഷം വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ക്ളബ് വിലയിരുത്തി. ഇങ്ങനെ പ്രകൃതിക്ക് ദോഷകരമായി ഭവിക്കുന്ന ബാൾപേനകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പരിസ്ഥിതി ക്ളബ് മഷിപ്പേന മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചത്. മുഴുവൻ വിദ്യാ൪ഥികൾക്കും മഷിപ്പേന വാങ്ങി നൽകുന്നത് ചാരുംമൂട് ട്യൂഷൻ സെൻററാണ്.
സ്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജെ. വിമലാകുമാരിക്ക് മഷിപ്പേനകൾ നൽകി ട്യൂഷൻ സെൻറ൪ പ്രിൻസിപ്പൽ എസ്. ഷാജഹാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഹയ൪ സെക്കൻഡറി പ്രിൻസിപ്പൽ ജിജി എച്ച്. നായ൪, ഡെപ്യൂട്ടി എച്ച്.എം എസ്. ശ്രീദേവിയമ്മ, പി.ടി.എ പ്രസിഡൻറ് എസ്. മധുകുമാ൪, താമരാക്ഷൻ, ക്ളബ് കൺവീന൪ റാഫി രാമനാഥ്, ടി. ഉണ്ണികൃഷ്ണൻ, എസ്. രാധാകൃഷ്ണപിള്ള, എൻ. ശിവപ്രസാദ്, ബി.കെ. ബിജു, അരുൺദേവ്, പി. സരസ്വതി, സജി കെ. വ൪ഗീസ്, ബി. ശ്രീപ്രകാശ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
