കെ.പി റോഡില്‍ അപകട പരമ്പര
text_fieldsചാരുംമൂട്: കെ.പി റോഡിൽ അപകട പരമ്പരയിൽ നിന്ന് യാത്രക്കാ൪ അദ്ഭുതകരമായി രക്ഷപ്പെട്ടു. നൂറനാട് പത്താംകുറ്റി ജങ്ഷന് സമീപം വാഴക്കുല കയറ്റിവന്ന ലോറി സി.ബി.എം.എച്ച്.എസ്.എസിന് മുന്നിaലെ ഓടയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്നു ലോറി. കഴിഞ്ഞദിവസം രാത്രി 12.30ഓടെയാണ് സംഭവം. ടിപ്പറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ഡ്രൈവ൪ ശ്രീധരൻ (56), ക്ളീന൪ മാരിയപ്പൻ (32) എന്നിവരാണ് രക്ഷപ്പെട്ടത്. ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കെ.പി റോഡിൽ വെട്ടിക്കോട് അഞ്ചാംകുറ്റി ജങ്ഷന് സമീപമാണ് മറ്റൊരു അപകടമുണ്ടായത്. നിയന്ത്രണംവിട്ട് വീടിൻെറ മതിൽ തക൪ത്ത് അകത്തുകയറിയ സ്കോ൪പിയോ കാ൪ അടുത്ത വീടിൻെറ മുന്നിലെ മാവിൽ തട്ടിനിന്നു. ചൊവ്വാഴ്ച പുല൪ച്ചെ 1.30ഓടെയായിരുന്നു അപകടം. കായംകുളം ഒന്നാംകുറ്റി ഗ്രേസ്വില്ലയിൽ തോമസും (55) ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്.
തിരുവനന്തപുരത്ത് പോയി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാ൪ ഓടിച്ചിരുന്ന തോമസ് ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ഇവരെയും രക്ഷപ്പെടുത്തിയത്. വെട്ടിക്കോട് മഠത്തിൽ തങ്കമ്മ ശാമുവലിൻെറ വീടിൻെറ മതിലാണ് തക൪ന്നത്.
ചാരുംമൂട്-താമരക്കുളം റോഡിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് പരിക്കേറ്റു. പാലമേൽ പണയിൽ ആറ്പ്ളാവിളയിൽ അനിലിനാണ് (30) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ പരസ്യബോ൪ഡിൽ ഇടിച്ച് മറിയുകയായിരുന്നു. ഫ്ളയിങ് സ്ക്വാഡ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
