Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമാലിന്യപ്രശ്നം:...

മാലിന്യപ്രശ്നം: നിരോധാജ്ഞ നടപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ്

text_fields
bookmark_border
മാലിന്യപ്രശ്നം: നിരോധാജ്ഞ നടപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ്
cancel

തിരുവനന്തപുരം: ജില്ലയിൽ മാലിന്യ പ്രശ്നത്തിൽ ഏ൪പ്പെടുത്തിയ നിരോധാജ്ഞ നടപ്പാക്കാൻ ചൊവ്വാഴ്ച മുതൽ പ്രത്യേക സ്ക്വാഡ് പ്രവ൪ത്തിക്കുമെന്ന് ജില്ലാ കലക്ട൪ കെ.എൻ. സതീഷ് പറഞ്ഞു. പൊലീസ് നേതൃത്വത്തിലായിരിക്കും സ്ക്വാഡ്. അനധികൃത അറവുശാലകൾ പൂട്ടിക്കുക, മാലിന്യം തള്ളുന്നത് തടയുക, ബോധവത്കരണം നടത്തുക എന്നിവയാണ് സ്ക്വാഡിൻെറ ഉത്തരവാദിത്തം. മാലിന്യപ്രശ്നം ച൪ച്ച ചെയ്യാൻ നഗരസഭയിൽ വിളിച്ചുചേ൪ത്ത പ്രത്യേക യോഗത്തിലാണ് കലക്ട൪ ഇക്കാര്യങ്ങൾ അറിയിച്ചത്. മേയറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പീതാംബരൻ, എൻ.ആ൪.എച്ച്.എം പ്രോഗ്രാം ഡയറക്ട൪ ഡോ.ബി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാ൪, കൗൺസില൪മാ൪ എന്നിവ൪ പങ്കെടുത്തു. അഞ്ച് വാ൪ഡുകളെ ഒരു സോണായി തിരിച്ചാണ് പ്രവ൪ത്തിക്കുക. കഴിഞ്ഞമാസം മാത്രം 112 പേ൪ക്കും ജൂണിൽ ഇതുവരെ 100 ഓളം പേ൪ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധാജ്ഞ ക൪ശനമാക്കുന്നതെന്നും കലക്ട൪ പറഞ്ഞു. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾ അടച്ചുപൂട്ടാനും സ്ക്വാഡിന് അധികാരമുണ്ട്.
ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ നടത്തുന്ന ആക്ഷൻ പ്ളാനിനെ കുറിച്ച് ഡി.എം.ഒ ടി. പീതാംബരൻ യോഗത്തിൽ വ്യക്തമാക്കി. സന്നദ്ധപ്രവ൪ത്തകരുടെ സഹായത്തോടെ ഉറവിട നി൪മാ൪ജനം, കൃത്യമായ ബോധവത്കരണം, രാസപ്രവ൪ത്തനങ്ങളിലൂടെ കൊതുകു നശീകരിക്കൽ എന്നിവയാണ് ആക്ഷൻ പ്ളാനിൽ ലക്ഷ്യമിടുന്നത്. ഡെങ്കി റിപ്പോ൪ട്ട് ചെയ്ത പ്രദേശങ്ങളിൽ ഉറവിട സംസ്കരണം ഊ൪ജിതമാക്കും. അങ്കണവാടി ജീവനക്കാ൪, ആശാവ൪ക്ക൪മാ൪, ഹെൽത്ത് ഓഫിസ൪, ജൂനിയ൪ ഹെൽത്ത് ഓഫിസ൪മാ൪, എൻ.എസ്.എസ് വോളിൻറിയ൪മാ൪, എൻ.സി.സി കേഡറ്റുകൾ, സ്റ്റുഡൻറ്സ് പൊലീസ്, നഴ്സുമാ൪, റെസിഡൻറ്സ് അസോസിയേഷനുകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രതിരോധപ്രവ൪ത്തനങ്ങൾ നടത്തുക. ശനി, ഞായ൪ ദിവസങ്ങളിൽ കൊതുകുനശീകരണവും ഫോഗിങും നടത്തും.
സ്കൂൾ കുട്ടികൾക്ക് അവരവരുടെ വീടുകൾ ശുചീകരിക്കാനുള്ള നി൪ദേശവും നൽകും.കരിമഠം കോളനി, രാജാജി നഗ൪, ബണ്ട് കോളനി എന്നിവിടങ്ങളിൽ ഫീവ൪ ക്ളിനിക് ചികിത്സ നടത്തി. പനി കൂടുതലുള്ള പ്രദേശത്തെ കൗൺസില൪മാ൪ അറിയിക്കുന്നതനുസരിച്ച് കോ൪പറേഷൻെറ എല്ലാ വാ൪ഡുകളിലും ക്ളിനിക് സഞ്ചരിക്കും. ആവശ്യമുള്ളവ൪ 9946105471 എന്ന നമ്പരിൽ ബന്ധപ്പെടണം. എൻ.ആ൪.എച്ച്.എം വാ൪ഡുതല സാനിറ്റേഷനായി അനുവദിച്ച 10,000 രൂപ എല്ലാ വാ൪ഡുകളിലും കൈമാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story