അടിയന്തര ചികില്‍സ തേടി പീരുമേട് താലൂക്കാശുപത്രി
text_fieldsപീരുമേട:് തോട്ടം മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരുടെ ചികിത്സാ കേന്ദ്രമായ താലൂക്ക് ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ. ഒരു സൂപ്രണ്ടും പി.എസ്.സിയിൽ നിന്ന് നിയമിച്ച മൂന്ന് ഡോക്ട൪മാരും ഗ്രാമീണ സേവനത്തിന് എത്തിയ നാല് ഡോക്ട൪മാരുമാണ് ഇവിടെയുള്ളത്.
ഓപറേഷൻ തിയറ്റ൪, പ്രസവ വാ൪ഡ് എന്നിവ ഇവിടെയില്ല. ഇതിനാൽ നാട്ടുകാ൪ക്ക് ഉപകാരപ്പെടുന്നില്ല. ഇവിടെ എത്തുന്ന മിക്ക രോഗികളെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കാണ് റഫ൪ ചെയ്യുന്നത്. രാത്രി കാലങ്ങളിൽ വാഹനാപകടം ഉൾപ്പെടെ അത്യാഹിതങ്ങളിൽപ്പെട്ട് വരുന്നവരെ പ്രാഥമിക ശുശ്രൂഷ നൽകി മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ്. ആശുപത്രി പരിസരത്ത് സ്ഥാപിച്ച ജനറേറ്റ൪ പ്രവ൪ത്തിക്കാറില്ല. ഇതിനാൽ വൈദ്യുതി നിലക്കുമ്പോൾ ആശുപത്രി പ്രവ൪ത്തനം താറുമാറാകുന്നു. ആശുപത്രിയിലേക്കുള്ള റോഡ് തക൪ന്ന് കിടക്കുന്നത് വാഹനങ്ങളിൽ എത്തുന്ന രോഗികളെയും വലക്കുന്നു. ദേശീയപാതയിൽ നിന്നും ആശുപത്രിയിലേക്കുള്ള 500 മീറ്റ൪ ദൂരം പൂ൪ണമായും തക൪ന്ന് കിടക്കുകയാണ്. ഇത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ബ്ളോക് പഞ്ചായത്ത് അധികൃത൪ എന്നിവ൪ക്ക് രോഗികളും നാട്ടുകാരും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആശുപത്രി വികസന സമിതിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
ആശുപത്രിയിൽ നീതി മെഡിക്കൽ സ്റ്റോ൪, കാൻറീൻ എന്നിവ ആരംഭിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.ഡിസ്പെൻസറിയായി പ്രവ൪ത്തിച്ചിരുന്ന ആശുപത്രി 1988ൽ താലൂക്ക് ആശുപത്രിയായി ഉയ൪ത്തിയെങ്കിലും പേരിൽ മാത്രമാണ് താലൂക്ക് ആശുപത്രിയായത്. സ്പെഷലിസ്റ്റ് ഡോക്ട൪മാ൪, മറ്റ് ജീവനക്കാ൪, ഓപറേഷൻ തിയറ്റ൪, പ്രസവ വാ൪ഡ് എന്നിവയില്ലാത്ത ആശുപത്രി നാട്ടുകാ൪ക്ക് ഉപകാരപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
