Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2012 11:25 AM GMT Updated On
date_range 2012-06-12T16:55:32+05:30ജില്ലയില്‍ പനി പടരുന്നു
text_fieldsആലപ്പുഴ: കാലവ൪ഷമായതോടെ ജില്ലയിൽ പനി പടരുകയാണ്. ജില്ലയിൽ ആശുപത്രികളിൽ തിങ്കളാഴ്ച 449 പനി ബാധിത൪ ചികിത്സതേടിയെത്തി.
വെൺമണിയിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിപ്പാട്ട് ഒരാൾക്ക് മഞ്ഞപ്പിത്തവും എഴുപേ൪ക്ക് ചിക്കൻ പോക്സും പിടിപെട്ടതായി ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
മഴ കനക്കുന്നതോടെ പനി പടരുന്നതും ശക്തമാകുമെന്ന ആശങ്കയിലാണ് ജനം.
മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ പേ൪ക്ക് പക൪ച്ചപ്പനി ബാധിച്ച ജില്ലകളിൽ ഒന്നായിട്ടും കാര്യമായ മുൻകരുതൽ സ്വീകരിച്ചില്ല.
Next Story