വികസനം കാത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകള്‍
text_fieldsപെരിന്തൽമണ്ണ: മന്ത്രിസഭ വള്ളുവനാട് വികസന അതോറിറ്റിക്ക് അംഗീകാരം നൽകിയതോടെ കുടിവെള്ളം, ഗതാഗതം എന്നിവയിൽ പുരോഗതി കാത്ത് താഴെക്കോട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകൾ.
ജലവിതരണവും ഗതാഗതവും പഞ്ചായത്തിൻെറ പ്രശ്നങ്ങളാണെന്ന് താഴെക്കോട് വൈസ് പ്രസിഡൻറ് എ.കെ. നാസ൪, ആലിപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് ശീലത്ത് വീരാൻകുട്ടി എന്നിവ൪ പറഞ്ഞു.
താഴെക്കോട് പഞ്ചായത്തിൽ 70 ലക്ഷം രൂപയുടെ ജല വിതരണ പദ്ധതിയാണ് കഴിഞ്ഞ തവണ നടപ്പാക്കിയത്. ഇവയിൽ ചിലത് ഇനിയും പൂ൪ത്തിയാക്കിയിട്ടില്ല. അമ്മിനിക്കാട്, മുറിയങ്കണ്ണി കുടിവെള്ള പദ്ധതി നിലവിലുണ്ടെങ്കിലും ഫലപ്രദമല്ല. ചെത്തല്ലൂ൪ പുഴയിലെ മുറിയങ്കണ്ണി പദ്ധതി വാട്ട൪ അതോറിറ്റിയുടേതാണ്.
വള്ളുവനാട് വികസന അതോറിറ്റി നിലവിൽ വന്നാൽ കുടിവെള്ളം, റോഡ് എന്നിവക്കുള്ള കരടു പദ്ധതി സമ൪പ്പിക്കുമെന്ന് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
ഒടക്കാപറമ്പ്, ഈസ്റ്റ് മണലായ, വെസ്റ്റ് മണലായ എന്നിവിടങ്ങളിൽ ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ സംവിധാനമുണ്ടെങ്കിലും ഫലപ്രദമല്ല.
പഞ്ചായത്തിലെ തെക്കേപുറം - പള്ളിക്കുന്ന്, കുന്നനാത്ത് - ബിടാത്തി, പള്ളിക്കുന്ന് - കാമ്പ്രം, ആനമങ്ങാട് - ചെറുകര എന്നീ റോഡുകളും ശോച്യാവസ്ഥയിലാണ്. കാമ്പ്രം - മണ്ണാത്തികടവ്, ആലിപ്പറമ്പ് - കാളികടവ് എന്നിവിടങ്ങളിൽ പാലം വേണമെന്ന് മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി.
താഴെക്കോട് പഞ്ചായത്തിലെ നാട്ടുകൽ - പുത്തൂ൪ - അലനല്ലൂ൪, തൂത - വെട്ടത്തൂ൪, കൂരിക്കുണ്ട് - മാണിക്കപറമ്പ്, മാട്ടറക്കൽ - താഴെക്കോട്, അംബേദ്ക൪ കോളനി - അലനല്ലൂ൪, താഴെക്കോട് - മുതിരമണ്ണ - ബിടാത്തി - ഒടമല റോഡുകളും നവീകരണം കാത്ത് കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
