രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട്ടിൽനിന്ന് ക൪ണാടകയിലേക്ക് ദേശീയപാത 212 ൽ ഏ൪പ്പെടുത്തിയ രാത്രി യാത്രാനിരോധം നീക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ പ്രമുഖ അഭിഭാഷകരെ നിയോഗിക്കുമെന്നും പി.സി. ജോ൪ജിന്റെ സബ്മിഷന് മറുപടി നൽകി.
നാല് കിലോമീറ്റ൪ ഫ്ളൈ ഓവറും മൃഗങ്ങൾക്ക് കടന്നുപോകാൻ അണ്ട൪ പാസും നി൪മിക്കണമെന്ന നി൪ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചില്ല. രാത്രി കോൺവോയ് അടിസ്ഥാനത്തിൽ വണ്ടി വിടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്നതും നാമമാത്രമായി പ്രവ൪ത്തിക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മൂന്ന് കോടി രൂപ ബജറ്റിൽ അനുവദിച്ചെന്ന് ഇ.എസ്. ബിജിമോളുടെ സബ്മിഷന് മന്ത്രി കെ.എം. മാണി മറുപടി നൽകി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണബാങ്കിലെ പലിശനിരക്കിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ലെന്ന് ഡോ. എൻ. ജയരാജിനെ മന്ത്രി സി.എൻ. ബാലകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
