സര്‍ക്കാറിന്‍െറ അവഗണന: ഇരുപ്പൂ നിലങ്ങള്‍ തരിശുനിലങ്ങളാവുന്നു
text_fieldsസുൽത്താൻ ബത്തേരി: കാലവ൪ഷമെത്തിയിട്ടും ആരവങ്ങളുയരാതെ വയനാടൻ പാടങ്ങൾ. സ൪ക്കാറിൻെറ കടുത്ത അവഗണനമൂലം ഇരുപ്പൂ നിലങ്ങൾപോലും വന്ധ്യമാവുകയാണ്.
ഇഞ്ചി കൃഷി ചെയ്ത ക൪ഷകന് സബ്സിഡിയായി ഹെക്ടറിന് 25,000 രൂപ. നാടിനെ പോറ്റാൻ നഷ്ടം സഹിച്ചും നെൽകൃഷി ചെയ്യുന്ന ക൪ഷകന് തുച്ഛമായ 140 രൂപയുടെ സബ്സിഡി. നെൽക൪ഷകരോടുള്ള സ൪ക്കാ൪ സമീപനത്തിൻെറ ഉദാഹരണങ്ങളിൽ ഇത് ഒന്നുമാത്രം. ജില്ലാ പഞ്ചായത്ത് മുഖേന ഒരേക്ക൪ നെൽകൃഷിക്ക് അനുവദിച്ചിരുന്ന 500 രൂപയുടെ ധനസഹായം മുന്നറിയിപ്പില്ലാതെ നി൪ത്തി. ഇപ്പോൾ അനുവദിച്ച 140 രൂപയുടെ സബ്സിഡി വാങ്ങാൻ രണ്ടുദിവസം ശ്രമിക്കണം. കൂലിപ്പണിക്കുപോയാൽ രണ്ടുദിവസംകൊണ്ട് മിനിമം എഴുന്നൂറ് രൂപ സമ്പാദിക്കാം. വാങ്ങാൻ ആളില്ലെന്നു പറഞ്ഞ് സബ്സിഡി തുകയും സ൪ക്കാറിന് ലാഭമാവുകയാണ്.
വിതക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് നെൽകൃഷി മേഖലയിലെ മറ്റൊരു പ്രതിസന്ധി. പ്രത്യുൽപന്നപരമല്ലാത്ത നിലയിൽ പാഴായിക്കൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതി ചെറുകിട കാ൪ഷിക മേഖലയിലേക്ക് തിരിച്ചുവിടണമെന്ന ആവശ്യം സ൪ക്കാ൪ ഇനിയും പരിഗണിച്ചിട്ടില്ല. നെൽപാടങ്ങളിലെ പണി ഇനിയും പദ്ധതിയിൽ സ്ഥാനം പിടിച്ചിട്ടില്ല.
പാതയോരങ്ങളിലെ കാടു വെട്ടലിൽ തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുമ്പോൾ വയൽപ്പണിക്ക് വിതക്കാനും കളപറിക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാതെ ക൪ഷക൪ വിഷമിക്കുകയാണ്.
ഒരു രൂപക്കും രണ്ടു രൂപക്കും അരി കൊടുക്കാൻ മത്സരിക്കുന്ന സ൪ക്കാറുകൾ അരി ഉൽപാദിപ്പിക്കുന്ന ക൪ഷകരെ വിസ്മരിക്കുകയാണ്. നെല്ല് താൽക്കാലിക ലാഭത്തിനുവേണ്ടിയുള്ള കൃഷിയല്ല. ഉൽപാദനം കുറഞ്ഞാൽ രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ബാധിക്കും. വില കുതിച്ചുയരും. എന്നാൽ, മാറിവരുന്ന സ൪ക്കാറുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ക൪ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്.
വയൽനാടായി അറിയപ്പെട്ടിരുന്ന വയനാട്ടിൽ നെൽകൃഷി ഓരോ വ൪ഷവും കുറയുകയാണ്. നെൽപ്പാടങ്ങൾ നാണ്യവിളകൾക്കുവേണ്ടിയും വാഴകൃഷിക്കു വേണ്ടിയും വഴിമാറുന്നു. നെൽകൃഷി പുനരുജീവിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന സ൪ക്കാ൪ വിമാനത്താവളങ്ങൾക്കു വേണ്ടിയും സമാനമായ മറ്റു വികസന പ്രവ൪ത്തനങ്ങൾക്കു വേണ്ടിയും ഇരുപ്പൂ നിലങ്ങളാണ് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. വയലിൽ സ്വന്തമായി വീട് വെക്കുന്നതുപോലും നിയമവിരുദ്ധമായ നാട്ടിലാണ് സ൪ക്കാറിൻെറ ഇത്തരം നടപടികൾ. ജില്ലയിലെ നെൽക൪ഷക൪ കടുത്ത നിരാശയിലാണ്. ലാഭം കിട്ടിയില്ലെങ്കിലും പിടിച്ചുനിൽക്കാൻ കഴിയണം. ഹെക്ടറിന് മിനിമം 5000 രൂപ ധനസഹായം, സബ്സിഡി നിരക്കിൽ വളം, തൊഴിലുറപ്പ് പദ്ധതി വയലേലകളിലേക്ക് വ്യാപിപ്പിക്കൽ തുടങ്ങി നെൽക൪ഷക൪ നിരന്തരംഉന്നയിക്കുന്ന ആവശ്യങ്ങളത്രയും സ൪ക്കാ൪ അവഗണിക്കുകയാണ്. രാഷ്ട്രീയ പാ൪ട്ടികളുടെ വാലായി മാത്രം പ്രവ൪ത്തിക്കുന്ന ക൪ഷക സംഘടനകളാവട്ടെ മൗനത്തിലും.
ഇഷ്ടമില്ലെങ്കിലും നെൽകൃഷിയോട് വിടപറയുകയല്ലാതെ ക൪ഷക൪ക്ക് മറ്റ് വഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
