സ്ത്രീധന കൊലക്ക് കുറഞ്ഞ ശിക്ഷ ജീവപര്യന്തം -സുപ്രീംകോടതി
text_fieldsന്യൂദൽഹി: സ്ത്രീധന പീഡന കൊലപാതകം പോലുള്ള ക്രൂരമായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ജീവപര്യന്തത്തിൽ കുറഞ്ഞ ഒരുശിക്ഷയും നടപ്പാക്കിക്കൂടെന്ന് സുപ്രീംകോടതി. 1996ൽ ഉത്ത൪പ്രദേശിലുണ്ടായ സ്ത്രീധന മരണക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ അപ്പീൽ തള്ളിയാണ്, സ്വതന്ത്ര കുമാ൪, രഞ്ജൻ ഗഗോയ് എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ പ്രസ്താവിച്ചത്.
ചെറുപ്രായവും മറ്റൊരാളുടെ പ്രായാധിക്യവും പരിഗണിച്ച് ശിക്ഷയിൽ ഇളവുവേണമെന്ന കൊല്ലപ്പെട്ട യുവതിയുടെ ഭ൪ത്താവ്, ഭ൪തൃമാതാവ്, ഭ൪തൃബന്ധു എന്നിവരുടെ അപേക്ഷ തള്ളിയ ബെഞ്ച്, ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്കോടതി വിധി ശരിവെച്ചു. 'ക്രൂരമായി നടപ്പാക്കിയ കൊലപാതകം തെളിയുകയും കൂടുതൽ സ്ത്രീധനം കിട്ടാത്തതിന് നടപ്പാക്കിയതാണെന്ന് വ്യക്തമാവുകയും ചെയ്ത സാഹചര്യത്തിൽ പ്രതികൾക്ക് ഇളവ് നൽകാൻ കോടതിയുടെ വിവേചനാധികാരം ഒരു നിലക്കും ഉപയോഗിക്കാൻ കഴിയില്ല' -ബെഞ്ച് വ്യക്തമാക്കി. ഭാര്യയുടെത് അപകടമരണമായിരുന്നുവെന്നും താൻ രക്ഷിക്കാൻ നോക്കിയെന്നുമുള്ള ഭ൪ത്താവിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്ന പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
