പാലാ - കൂത്താട്ടുകുളം റോഡ് നാടിന് സമര്‍പ്പിച്ചു
text_fieldsപാലാ: നവീകരിച്ച പാലാ- ഉഴവൂ൪ -വലവൂ൪-കുടക്കച്ചിറ-ഉഴവൂ൪ -കൂത്താട്ടുകുളം റോഡ് നാടിന് സമ൪പ്പിച്ചു. 23.50 കി.മീ ദുരം വരുന്ന റോഡിന് 13.51 കോടി രൂപയാണ് നാഷനൽ ഹൈവേ വിഭാഗം ചെലവഴിച്ചത്.
നെല്ലിയാനി പേണ്ടാനംവയൽ ബൈപാസും ഇതേ പദ്ധതിയിൽ നവീകരിച്ചു. വലവ൪ ജങ്ഷനിൽ ചേ൪ന്ന പൊതുയോഗത്തിൽ മന്ത്രി കെ.എം. മാണി റോഡിൻെറ ഉദ്ഘാടനം നി൪വഹിച്ചു. ജോസ്.കെ.മാണി എം.പി അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യവികസനത്തിനും കാ൪ഷികാഭിവൃദ്ധിക്കും ഊന്നൽ നൽകിയ വികസനപദ്ധതികൾക്കാണ് യു.പി.എ സ൪ക്കാ൪ മുൻഗണന നൽകുന്നത്. കരൂ൪ പഞ്ചായത്തിലെ എല്ലാ പ്രധാനറോഡുകളും ആധുനികരീതിയിൽ നവീകരിക്കും -മന്ത്രി കെ.എം. മാണി പറഞ്ഞു.
ഏറ്റവും കൂടുതൽ കേന്ദ്രപദ്ധതികൾ നേടിയെടുത്തത് കോട്ടയം പാ൪ലമെൻറ് മണ്ഡലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു.
കോട്ടയം മണ്ഡലത്തിൽ 55 കോടിയുടെ കേന്ദ്രറോഡ് ഫണ്ട,് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യുനിക്കേഷൻ, സയൻസ് സിറ്റി, പാലായിൽ ട്രപ്പിൾ ഐ.ടി, മൊബിലിറ്റി ഹബ്, പാസ്പോ൪ട്ട് സേവാ കേന്ദ്രങ്ങൾ, റെയിൽവേ റിസ൪വേഷൻ സെൻററുകൾ, ആധുനിക മത്സ്യമാ൪ക്കറ്റുകൾ, നാഷനൽ റൂറൽ ഹെൽത്ത് മിഷൻ പദ്ധതി എന്നീ കേന്ദ്രപദ്ധതികൾ കോട്ടയം മണ്ഡലത്തിൽ ലഭിച്ചു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ അനുവദിച്ച ‘ശബരി ഷെൽട്ട൪ ’നി൪മാണം ഉടൻ ആരംഭിക്കുമെന്നും കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പാലാ -രാമപുരം റോഡിൻെറ അവശേഷിക്കുന്ന നി൪മാണ ജോലികൾ ഉടൻ പൂ൪ത്തീകരിക്കുന്നതിനുള്ള നടപടികളും പാലാ ബൈപാസിൻെറ അവസാനഘട്ട ജോലികളും നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
എറണാകുളം-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതും പിറവം-കടുത്തുരുത്തി-പാലാ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതുമായ കൂത്താട്ടുകുളം -പാലാ റോഡിൻെറ ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് കൂത്താട്ടുകുളത്തെ മംഗലത്തുതാഴം ജങ്ഷനിൽ നിന്ന് പാലായിലേക്ക് റോഡ്ഷോയും നടത്തി.
മോൻസ് ജോസഫ് എം.എൽ.എ., കുര്യാക്കോസ് പടവൻ, ഫിലിപ്പ് കുഴികുളം, എം.കെ.ചന്ദ്രമോഹൻ, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, ജോസ് മോൻ മുണ്ടക്കൽ, നി൪മ്മല ജിമ്മി, ആനിയമ്മ ജോസ്, എം.എം. തോമസ്, ജോ൪ജ് അഗസ്ത്യൻ, അഡ്വ.ബിന ജോൺ, രാമകൃഷ്ണൻ, പി.എൽ.എബ്രാഹം, രാജൻ മുണ്ടമറ്റം, രാജേഷ് മറ്റപ്പിള്ളിൽ, ജോ൪ജ്ജുകുട്ടി എബ്രാഹം, ബിന്ദു മെജോ, അഗസ്ത്യൻ ഉരുളികുന്നം എന്നിവ൪ പ്രസംഗിച്ചു. ദേശീയ പാതാവിഭാഗം എൻജിനീയ൪മാരായ എസ്.മോഹൻ, വി.എം. ശ്യാമള, ഐസക് വ൪ഗീസ്, സിജി കരുണാകരൻ, രാജി മാത്യു എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
