മെഗാ ലോക് അദാലത്ത്: 1.71 കോടി നഷ്ടപരിഹാരം നല്കാന് വിധി
text_fieldsകോഴിക്കോട്: ജില്ലാ ലീഗൽ സ൪വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സ൪വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ കോടതിയിൽ സംഘടിപ്പിച്ച മെഗാ ലോക് അദാലത്തിൽ വിവിധ കേസുകളിലായി 1.71 കോടി നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. അദാലത്തിൽ ലാൻഡ് അക്വിസിഷൻ റഫറൻസ് കേസുകളും വാഹനാപകട നഷ്ടപരിഹാര കേസുകളും പരിഗണിച്ചു.
പ്രിൻസിപ്പൽ സബ് ജഡ്ജി സി. കൃഷ്ണകുമാ൪, പ്രിൻസിപ്പൽ മുൻസിഫ് വി. വിനീത, റിട്ട. ജില്ലാ ജഡ്ജി പി.എൻ. ശാന്തകുമാരി എന്നിവ൪ കേസുകൾ പരിഗണിച്ചു.
തീ൪പ്പായ 44 ലാൻഡ് അക്വിസിഷൻ റഫറൻസ് കേസുകളിൽ 1,67,39,000 രൂപയും 21 വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 3,93,500 രൂപയും നഷ്ടപരിഹാരം നൽകാൻ തീരുമാനമായി.
അഡ്വക്കറ്റുമാരായ എ.വി. ഷാജഹാൻ, കെ.സി. മിത്രൻ, ഇ.ടി. ജിതീന്ദ്രൻ എന്നിവ൪ മീഡിയേറ്റ൪മാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.