കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നിയുക്ത ബിഷപ് ഡോ. വ൪ഗീസ് ചക്കാലയ്ക്കലിൻെറ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നഗരമൊരുങ്ങി. കോഴിക്കോട് സിറ്റി സെൻറ് ജോസഫ്സ് പള്ളിയിൽ പന്തൽ നി൪മാണം പൂ൪ത്തിയായി. തത്സമയ സ്ക്രീനുകളടക്കം സജ്ജീകരണത്തോടെ ഏഴായിരം പേ൪ക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയത്. കോഴിക്കോട് രൂപതയുടെ 90ാം ജന്മദിനത്തിൽ ആറാമത്തെ ബിഷപ്പായി ഡോ. വ൪ഗീസ് ചക്കാലയ്ക്കൽ ചുമതലയേൽക്കുന്നത് വീക്ഷിക്കാൻ മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂ൪ ജില്ലകളിൽ നിന്നുള്ള വിശ്വാസികളെത്തും.
ഇന്ന് ഉച്ചക്ക് ഒന്നിന് രൂപത അതി൪ത്തിയായ മാഹിയിൽനിന്ന് നിയുക്ത ബിഷപ്പിനെ സ്വീകരിക്കും. 2.30ന് വെസ്റ്റ്ഹിൽ സെൻറ് മൈക്ക്ൾസ് പള്ളിയിൽനിന്ന് ആഘോഷമായ വരവേൽപ് നൽകും. മൂന്നിന് സ്ഥാനാരോഹണ ചടങ്ങിന് വേദിയാകുന്ന സെൻറ് ജോസഫ്സ് പള്ളിയിലേക്ക് ബിഷപ്പിനെ സ്വീകരിച്ചാനയിക്കും. 3.30ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡോ. സാൽ വത്തോരെ പെനാക്കിയോയുടെ മുഖ്യ കാ൪മികത്വത്തിൽ സ്ഥാനാരോഹണ ചടങ്ങ്. സ്ഥാനാരോഹണ ചടങ്ങിനുശേഷം നടക്കുന്ന സമൂഹബലിയിൽ ബിഷപ് ഡോ. വ൪ഗീസ് ചക്കാലയ്ക്കൽ മുഖ്യകാ൪മികനാവും.
വാരാപ്പുഴ ആ൪ച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, വത്തിക്കാൻ പ്രവാസി കാര്യാലയ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ തുടങ്ങിയവ൪ സഹകാ൪മികത്വം വഹിക്കും. തിരുവനന്തപുരം ആ൪ച്ച് ബിഷപ് ഡോ. സൂസപാക്യം വചനപ്രഘോഷണം നടത്തും.
ദിവ്യബലിക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭ മേജ൪ ആ൪ച്ച് ബിഷപ് ബസേലിയോസ് മാ൪ ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും. വാരാപ്പുഴ ആ൪ച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അധ്യക്ഷത വഹിക്കും.
തുട൪ന്ന് കോഴിക്കോട് രൂപതയുടെ 90ാം വാ൪ഷികാഘോഷ ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സംബന്ധിക്കാൻ വരുന്നവരുടെ വാഹനങ്ങൾക്ക് ക്രമീകരണങ്ങൾ ഏ൪പ്പെടുത്തി. വി.ഐ.പി വാഹനങ്ങൾ പ്രൊവിഡൻസ് സ്കൂൾ ഗ്രൗണ്ടിലും ചെറുവാഹനങ്ങൾ മലബാ൪ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ബീച്ച് റോഡിലും പാ൪ക്ക് ചെയ്യണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2012 11:43 AM GMT Updated On
date_range 2012-06-10T17:13:03+05:30ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്‍െറ സ്ഥാനാരോഹണം ഇന്ന്
text_fieldsNext Story