ദോഹ: ഖത്തറിലെ മലയാളി പ്രവാസികളിൽ നിന്ന് പണം തട്ടി കൊല്ലം സ്വദേശിയെന്ന് സംശയിക്കുന്ന യുവാവ് മുങ്ങിയതായി പരാതി. വിവിധ പേരുകളിൽ നല്ല സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ പണം കൈക്കലാക്കി മുങ്ങിയതെന്ന് കബളിപ്പിക്കപ്പെട്ടവ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂ൪ സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇയാൾ കൊല്ലത്തുകാരനാണെന്നാണ് സംശയമെന്നും ഇവ൪ പറയുന്നു. വാഹനം വിൽക്കാനുണ്ടെന്ന് പറഞ്ഞും ചിട്ടി നടത്തിയും മറ്റും ഇയാൾ വൻ തുക കവ൪ന്നതായാണ് സംശയം. മുഹമ്മദ് അഫ്സൽ എന്ന പേരിൽ പരിചയത്തിലായ യുവാവ് വാഹനം വിൽക്കാനുണ്ടെന്ന് പറഞ്ഞ് 18,000 റിയാൽ കൈക്കലാക്കിയതായി തൃശൂ൪ വടക്കാഞ്ചേരി സ്വദേശി ശരത് ചന്ദ്രൻ ഇന്ത്യൻ എംബസിയിലും നോ൪ക അധികൃത൪ക്കും തൃശൂ൪ പൊലീസ് സൂപ്രണ്ടിനും നൽകിയ പരാതിയിൽ പറയുന്നു. വളരെ മാന്യമായി പെരുമാറിയിരുന്ന അഫ്സൽ നേരത്തെ മെസ്സ് നടത്തിയിരുന്നുവത്രെ. ഈ സമയത്തെ പരിചയം വെച്ചാണ് പണം നൽകിയതെന്ന് ശരത്ചന്ദ്രൻ പറയുന്നു. പണം നൽകിയ ശേഷവും നാല് മാസത്തോളം അഫ്സൽ ദോഹയിൽ ഉണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് വണ്ടി നൽകാതെ നീട്ടിക്കൊണ്ടുപോയി. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ഇയാൾ നാട്ടിലേക്ക് മുങ്ങിയതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ശരത് ചന്ദ്രൻ പറഞ്ഞു.
അഫ്സലിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. പിന്നീട് സുഹൃത്തിൻെറ മുറിയിൽ നിന്ന് പാസ്പോ൪ട്ട് കോപ്പി കിട്ടിയപ്പോഴാണ് ഇയാൾ കൊല്ലം സ്വദേശിയാണെന്ന് പോലും ഇവ൪ അറിയുന്നത്. ദോഹയിൽ നിന്ന് പോയ ശേഷം ഒരിക്കൽ കൊടുങ്ങല്ലൂരിലെ ബൂത്തിൽ നിന്ന് ഇയാൾ ദോഹയിലേക്ക് വിളിച്ചിരുന്നുവത്രെ. മുറിയിൽ കൂടെ താമസിച്ചിരുന്നവ൪ക്കും ഇയാൾ പണം നൽകാനുണ്ട്. ചിട്ടിയിൽ ചേ൪ന്ന വകയിലാണ് തനിക്ക് പണം കിട്ടാനുള്ളതെന്ന് തൃശൂ൪ കുന്ദംകുളം സ്വദേശികളായ അനിലും മഹേഷും പറഞ്ഞു.
കറാഫയിൽ വ൪ക്ഷോപ്പ് നടത്തുന്ന അനിൽ നാട്ടിൽ പോയി തിരിച്ചെത്തുമ്പോഴേക്കും അഫ്സൽ നാട് വിട്ടിരുന്നുവത്രെ. ഇയാൾക്ക് 4, 500 റിയാലാണ് നഷ്ടമായിരിക്കുന്നത്. മഹേഷിന് ചിട്ടിയിൽ ചേ൪ന്ന വകയിൽ 8000 റിയാലും കടമായി നൽകിയ 3000 റിയാലും നഷ്ടമായി. ഇതിന് പുറമെ മലയാളികളായ മധു, റഷീദ്, കുന്ദംകുളം സ്വദേശി സുരേഷ് എന്നിവ൪ക്കെല്ലാം അഫ്സൽ പണം നൽകാനുണ്ടത്രെ.
ഖത്തറിലെത്തുന്നതിന് മുമ്പ് ദുബൈയിലായിരുന്ന അഫ്സൽ അവിടെയും തട്ടിപ്പ് നടത്തിയതായി സംശയമുണ്ടെന്ന് ശരത് ചന്ദ്രൻ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2012 10:39 AM GMT Updated On
date_range 2012-06-10T16:09:54+05:30നിരവധി പ്രവാസികളില്‍ നിന്ന് പണം തട്ടി മലയാളി യുവാവ് മുങ്ങിയതായി പരാതി
text_fieldsNext Story