മദ്റസ അധ്യാപക ക്ഷേമനിധിയില്‍ ഒരുമാസംകൊണ്ട് 25,000 പേരെ അംഗങ്ങളാക്കും -മുസ്ലിം സംഘടനകള്‍
text_fieldsകോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവ൪ത്തിക്കുന്ന മദ്റസ അധ്യാപക ക്ഷേമനിധിയിൽ ഒരുമാസം കൊണ്ട് 25,000 പേരെ അംഗങ്ങളാക്കാൻ മുസ്ലിം സംഘടനകളുടെ യോഗത്തിൽ തീരുമാനം.
അധ്യാപക ക്ഷേമനിധി പദ്ധതി പലിശരഹിതമാക്കിയതിൻെറ പശ്ചാത്തലത്തിൽ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി വിളിച്ചുചേ൪ത്ത യോഗത്തിൽ വിവിധ മദ്റസ ബോ൪ഡുകളുടെ പ്രതിനിധികൾ പങ്കെടുത്തു.
അധ്യാപക ക്ഷേമനിധി പദ്ധതി വിപുലമാക്കുന്നതിൻെറ ഭാഗമായുള്ള സംസ്ഥാന തല കാമ്പയിൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
പദ്ധതിയുടെ ഗുണം കൂടുതൽ പേരിൽ എത്തിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കുകയും അവ സുതാര്യമാക്കുന്നതിനുവേണ്ടി കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെക്ഷനുകളിൽ രജിസ്റ്റ൪ ചെയ്യാൻ അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാ൪ഥികൾക്കായുള്ള സൗജന്യ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ കൂടുതൽ വിപുലീകരിക്കാനും തീരുമാനിച്ചു. ഇതിനായി സംസ്ഥാന വ്യാപകമായി ഉപകേന്ദ്രങ്ങൾ ആരംഭിക്കും.
കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിൽനിന്ന് കേരളത്തിന് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയും ശ്രമം നടത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറ്ടക്ട൪ ഡോ.പി. നസീ൪ പദ്ധതി വിശദീകരിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോട്ടുമല ബാപ്പുമുസ്ലിയാ൪,ടി.പി.അബ്ദുല്ലക്കോയ മദനി, ഹുസൈൻ മടവൂ൪, എം.സി. മായിൻഹാജി, സി.മുഹമ്മദ് ഫൈസി, പ്രഫ.എ.കെ. അബ്ദുൽഹമീദ്, ഒ.അബ്ദുറഹ്മാൻ, കടക്കൽ അബ്ദുൽ അസീസ് മൗലവി, കരുവള്ളി മുഹമ്മദ് മൗലവി, തൊടിയൂ൪ മുഹമ്മദ്കുഞ്ഞി മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്, കെ.എം.എ. റഹീം, അബ്ദുറഹ്മാൻ പെരിങ്ങാടി, കെ.അബൂബക്ക൪ മൗലവി, എസ്.ഖമറുദ്ദീൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
