ബ്ളോക് പഞ്ചായത്ത് ഭരണമുന്നണിയില്‍ ഭിന്നത; നാല് അംഗങ്ങള്‍ വിട്ടുനിന്നു
text_fieldsവാഴൂ൪: ഭരണകക്ഷിയിലെ ഭിന്നതയെ ത്തുട൪ന്ന് ബ്ളോക് പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഭരണകക്ഷിയിലെ രണ്ട് സ്റ്റാൻിങ് കമ്മിറ്റി ചെയ൪മാന്മാരടക്കം നാല് അംഗങ്ങൾ വിട്ടുനിന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪ പേഴ്സൺ കേരള കോൺഗ്രസിലെ ശ്രീലേഖ പുന്നക്കുഴി, കോൺഗ്രസിലെ ആര്യാഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪ പേഴ്സൺ മീനു രാജു, അംഗങ്ങളായ കെ.പി. മുകുന്ദൻ, ശൈലജ എന്നിവരാണ് വിട്ടുനിന്നത്. ഭരണകക്ഷിയിൽപ്പെട്ട കോൺഗ്രസും കേരള കോൺഗ്രസും തമ്മിലെ അഭിപ്രായ ഭിന്നതയാണ് കമ്മിറ്റിയിൽനിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
ശ്രീലേഖ പനിയാണെന്നറിയിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവ൪ കാരണമറിയിച്ചില്ല. പഞ്ചായത്തിൻെറ ദൈനംദിന പ്രവൃത്തികളും പ്രധാന പരിപാടികൾ പോലും മുൻകൂട്ടി അറിയുന്നില്ലെന്ന് അംഗങ്ങൾക്ക് പരാതിയുണ്ട്.
യു.ഡി.എഫ് ഭരിക്കുന്ന ബ്ളോക് പഞ്ചായത്തിലെ കക്ഷിനില കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് അഞ്ച്, എൽ.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ്. കേരള കോൺഗ്രസിലെ എൽസമ്മ സജിയാണ് പ്രസിഡൻറ്.
അടൂ൪ പ്രകാശ് നി൪വഹിച്ച കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി കെട്ടിടത്തിൻെറ ശിലാസ്ഥാപനം വിവാദമായിരുന്നു.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറിൻെറ പേരില്ലാതെയാണ് ശിലാസ്ഥാപനത്തിന് ശില നി൪മിച്ചതെന്ന ആക്ഷേപത്തെ ത്തുട൪ന്ന് ശിലാഫലകം മാറ്റുകയും ചെയ്തു.ഭരണകക്ഷിയിലെ അഭിപ്രായ ഭിന്നത കൂടുതൽ മറ നീക്കി പുറത്തുവരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
