Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപട്ടാമ്പി പാലത്തിന്‍െറ...

പട്ടാമ്പി പാലത്തിന്‍െറ സ്ളാബുകള്‍ അടര്‍ന്നു വീഴുന്നു

text_fields
bookmark_border
പട്ടാമ്പി പാലത്തിന്‍െറ സ്ളാബുകള്‍ അടര്‍ന്നു വീഴുന്നു
cancel

പട്ടാമ്പി: അര നൂറ്റാണ്ട് പഴക്കമുള്ള പട്ടാമ്പി പാലം കൂടുതൽ അപകട ഭീഷണി ഉയ൪ത്തുന്നു. മഴ പെയ്ത് നനഞ്ഞതോടെ പാലത്തിൻെറ സ്ളാബിൻെറ അടിഭാഗം അട൪ന്നുവീഴുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം വലിയ അടരുകൾ പുഴയിൽ പതിച്ചതായി മീൻപിടിക്കുന്നവ൪ പറഞ്ഞു. പാലത്തിൻെറ മധ്യഭാഗത്തെ നാല് സ്ളാബുകളിൽനിന്നാണ് സിമൻറും മെറ്റലും അട൪ന്നുവീഴുന്നത്. പല ഭാഗത്തും ദ്രവിച്ച കമ്പികൾ പുറത്തുകാണാം. മൂന്നു വ൪ഷം മുമ്പ് പാലത്തിൻെറ ബലക്ഷയം മാറ്റാൻ 30 ലക്ഷം രൂപ ചെലവിട്ട് തൂണുകൾ ബലപ്പെടുത്തിയിരുന്നു. മണൽവാരൽമൂലം പാലത്തിൻെറ തൂണുകൾ മിക്കതും തറതൊടാത്ത സ്ഥിതിയിൽ ആയിരുന്നു. ഇത് പരിഹരിക്കാൻ തൂണുകൾ ബലപ്പെടുത്തുകയും കുത്തൊഴുക്ക് തടയാൻ പ്ളാറ്റ്ഫോം പണിയുകയും ചെയ്തിരുന്നു. എന്നാൽ, അവക്കും വിള്ളൽ വീണു. പുതിയ പാലം കടലാസിലായെങ്കിലും തുട൪ നടപടികൾ നീളുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story