പാലക്കാട്: അട്ടപ്പാടിയിലെ ഗോത്രവ൪ഗ സങ്കേതങ്ങളും കുടിയേറ്റ പ്രദേശങ്ങളും സന്ദ൪ശിച്ച കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ യാത്രോദ്ദേശ്യത്തിലെ ദുരൂഹത മായുന്നില്ല. അഹാഡ്സിൻെറ പ്രവ൪ത്തനം അവസാനിക്കേണ്ടതാണെന്നും അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട് പുനരുജ്ജീവിപ്പിക്കുമെന്നും നന്മ സ്റ്റോറുകൾ തുടങ്ങുമെന്നും ‘പ്രഖ്യാപിച്ച’ ചെന്നിത്തല കാറ്റാടി ഫാമുകളുടെ കാര്യത്തിൽ എടുത്ത താൽപര്യം പലരും നെറ്റിചുളിച്ചാണ് കാണുന്നത്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്നതിനപ്പുറം എം.എൽ.എ മാത്രമായ ചെന്നിത്തല അട്ടപ്പാടി സന്ദ൪ശിക്കുകയും ബഹുജന സമ്പ൪ക്ക പരിപാടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ൪ ഉൾപ്പെടെയുള്ളവരെ വിളിച്ച്വരുത്തി ശാസിക്കുകയും മറ്റും ചെയ്തത് ച൪ച്ചയായിട്ടുണ്ട്. സന്ദ൪ശനത്തിൻെറ രണ്ടാംദിവസം ഇത് സംബന്ധിച്ച സംശയങ്ങൾ ചില കോണുകളിൽനിന്ന് ഉയ൪ന്നതോടെ പൊതുപ്രവ൪ത്തകൻ എന്ന നിലയിൽ മാത്രമാണ്് താൻ സന്ദ൪ശിച്ചതെന്ന വിശദീകരണമാണ് ചെന്നിത്തല നൽകിയത്. എന്നാൽ, വെറുമൊരു ‘പൊതുപ്രവ൪ത്തകൻെറ’ ഈ രീതി പലരും സംശയത്തോടെയാണ് കാണുന്നത്. ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹാരം നി൪ദേശിക്കുകയാണ്് യാത്രയുടെ ലക്ഷ്യമായി പറയപ്പെട്ടത്. ആദിവാസികളുടേയും കുടിയേറ്റക്കാരുടേയും പ്രശ്നങ്ങൾ വിപരീത ദിശയിലാണ്. പലപ്പോഴും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ ഉറവിടം കുടിയേറ്റത്തിൽനിന്നാണ്. ഇതിൽ ആരുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കിട്ടുമെന്ന ചോദ്യം ശേഷിക്കുന്നു.
അട്ടപ്പാടിയിൽ കാറ്റാടിയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുടെ പേരിൽ ഇതിനകം ഏറെ പ്രശ്നങ്ങൾ ഉയ൪ന്നതാണ്. കാറ്റാടി പദ്ധതി വ്യാപിപ്പിക്കുന്നതും അവിടേക്ക് റോഡ് നി൪മിക്കുന്നതും ഫലത്തിൽ റിസോ൪ട്ട് ബിസിനസുകാരുടെ താൽപര്യ സംരക്ഷണത്തിന് വഴിവെക്കുമെന്ന ആരോപണം ഉയ൪ന്ന് കഴിഞ്ഞിട്ടുണ്ട്.
അട്ടപ്പാടിക്ക്ശേഷം ഇടുക്കി, വയനാട് ജില്ലകളിലെ ഗോത്രവ൪ഗ സങ്കേതങ്ങളും സന്ദ൪ശിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. ജില്ലതോറും ജനസമ്പ൪ക്ക പരിപാടി നടത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഗത മറികടന്ന് ആദിവാസി സങ്കേതങ്ങളിലേക്ക് കടന്ന് കയറിയ കെ.പി.സി.സി പ്രസിഡൻറിൻെറ നീക്കങ്ങളിലേക്കാണ് അട്ടപ്പാടി സന്ദ൪ശനത്തിൻെറ രാഷ്ട്രീയം തേടുന്നവ൪ വിരൽ ചൂണ്ടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2012 11:45 AM GMT Updated On
date_range 2012-06-09T17:15:04+05:30ചെന്നിത്തലയുടെ അട്ടപ്പാടി സന്ദര്‍ശന ലക്ഷ്യത്തില്‍ ദുരൂഹത
text_fieldsNext Story