വികസന കുതിപ്പിനൊരുങ്ങി പെരിന്തല്‍മണ്ണ നഗരം
text_fieldsപെരിന്തൽമണ്ണ: വള്ളുവനാട് വികസന അതോറിറ്റിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ വികസന കുത്തിപ്പിനൊരുങ്ങുകയാണ് പെരിന്തൽമണ്ണ നഗരസഭയും ഏഴ് പഞ്ചായത്തുകളും.
ആശുപത്രി നഗരമെന്ന നിലയിൽ പെരിന്തൽമണ്ണയുടെ വികസനം സമീപ പഞ്ചായത്തുകളിലേക്കും നീളും. അങ്ങാടിപ്പുറം, മേലാറ്റൂ൪, വെട്ടത്തൂ൪, താഴെക്കോട്, ആലിപറമ്പ്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളാണ് വികസന വഴിയിലെത്തിയത്. വികസന അതോറിറ്റി വരുന്നതോടെ നഗരത്തിൻെറ പ്രതിഛായ തന്നെ മാറും.
ആശുപത്രി നഗരമെന്ന നിലയിൽ നിരവധി പേരാണ് നഗരത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരെ നഗരത്തിന് ചുറ്റുമുള്ള പഞ്ചായത്തുകളിൽ വിന്യസിപ്പിക്കുന്നതോടെ നഗരത്തിൻെറ ജനത്തിരക്ക് കുറയും. ഇത് പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേഗത കൂട്ടും. ഇതിന് മാസ്റ്റ൪ പ്ളാൻ തയാറാക്കുകയാണ് പ്രഥമ ജോലിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അലീഗഢ് മുസ്ലിം സ൪വകലാശാല ചേലാമലയിൽ പൂ൪ണാ൪ഥത്തിൽ വരുന്നതോടെ 25000ത്തോളം പേ൪ നഗരത്തിൽ കേന്ദ്രീകരിക്കും. ഇവരേയും വിവിധ പഞ്ചായത്തുകളിലെ ഹൗസിങ് സ്കീമിൽ ഉൾപ്പെടുത്തും.
വള്ളുവനാടിൻെറ കേന്ദ്രമെന്ന നിലയിൽ പെരിന്തൽമണ്ണയിൽ നിന്നാണ് വികസന പദ്ധതികൾ തുടങ്ങേണ്ടത്. നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതകുരുക്കിനും മാലിന്യ നി൪മാ൪ജനത്തിനുമാണ് അടിയന്തര ശ്രദ്ധ നൽകേണ്ടത്. അങ്ങാടിപ്പുറം മേൽപാലവും മാനത്ത്മംഗലം ബൈപാസും നിലവിൽ വരുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പെരിന്തൽമണ്ണയിലെ റിങ് റോഡുകളുടെ വിപുലീകരണമടക്കം ശ്രദ്ധ നൽകേണ്ടതുണ്ട്.
പഞ്ചായത്തുകളുടെ പ്രശ്നമായ കുടിവെള്ളം, റോഡുകളുടെ ശോച്യാവസ്ഥ എന്നിവക്കും സ്ഥിരം പരിഹാരമാണ് വികസന അതോറിറ്റിയിലൂടെ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
