Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightരാമനാട്ടുകരയില്‍...

രാമനാട്ടുകരയില്‍ അപകടം: അഞ്ചു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
രാമനാട്ടുകരയില്‍ അപകടം: അഞ്ചു പേര്‍ക്ക് പരിക്ക്
cancel

രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ ദേശീയപാതകളായ 17, 213 എന്നിവ സംഗമിക്കുന്നിടത്ത് കെ.എസ്.ആ൪.ടി.സി ബസും സാൻട്രോ കാറും കൂട്ടിയിടിച്ച് കാ൪ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി സൂപ്പ൪ഫാസ്റ്റ് യൂനിവേഴ്സിറ്റി ഹൈവേയിലേക്ക് വളക്കുന്നതിനിടെ എയ൪പോ൪ട്ട് റോഡിൽനിന്ന് വരുകയായിരുന്ന കാറിടിക്കുകയായിരുന്നു. ചേലേമ്പ്ര ചേലൂപ്പാടം ചാലിപ്പറമ്പ് സ്വദേശികളായ അബ്ദുൽ ജലീൽ, വിജേഷ്, നൗഷാദ്, മുഹമ്മദ് മുസ്തഫയെന്ന മുത്തു, ജംഷീ൪ എന്നിവ൪ക്കാണ് പരിക്ക്. ഇടിയിൽ കാ൪ പൂ൪ണമായും തക൪ന്നിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story