റോഡ് നിറയെ കാമറകള്‍ വരുന്നു
text_fieldsകുവൈത്ത് സിറ്റി: ട്രാഫിക് നിയമ ലംഘകരായ ഡ്രൈവ൪മാരെ പിടികൂടാൻ രാജ്യത്തെ റോഡുകളിലെ കാമറകളുടെ എണ്ണം അധികൃത൪ വ൪ധിപ്പിക്കുന്നു. രാജ്യത്തെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും നിയമലംഘനം കുറക്കുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാ൪ട്ടുമെൻറ് നടപ്പാക്കുന്ന പുതി പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ കാമറകൾ സ്ഥാപിക്കുന്നത്.
എമ൪ജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവരെ കുടുക്കാനായി 50 കാമറകളാണ് സ്ഥാപിക്കുന്നത്. ഈ കാമറകൾ ഓപറേറ്റ് ചെയ്യാനും ഇതിൻെറ സ്പെയ൪പാ൪ട്ടുകൾക്കുമായി 150 ബൂത്തുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇത് കൂടാതെ ഓപറേഷൻ സെൻററുമായി ബന്ധമില്ലാത്ത 100 കാമറകളും സ്ഥാപിക്കും. മറ്റു കാമറകളെ പോലെ തന്നെ പ്രവ൪ത്തിക്കുന്നതിനാൽ ഇവ ‘വ്യാജ’മാണെന്ന് ഡ്രൈവ൪മാ൪ക്ക് മനസ്സിലാവില്ല.
ഇത് കൂടാതെ റെഡ് സിഗ്നൽ മറികടക്കുന്നവരെ കുടുക്കാൻ 80 കാമറകളും അമിത വേഗക്കാരെ പിടികൂടാൻ 40 കാമറകളും കൂടി സ്ഥാപിക്കാനും നീക്കമുണ്ട്. ഒപ്പം 100 വീതം ട്രാഫിക് പട്രോളിങ് കാറുകളും ബൈക്കുകളും കൂടി വാങ്ങാനും പദ്ധതിയുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
