താരമായി ലെവന്റോവ്സ്കി
text_fieldsവാഴ്സോ: പതിനാലു മാസം മുമ്പ് റോബ൪ട്ട് ലെവന്റോവ്സ്കിയെന്ന പുതുമുഖം ബൊറീസിയാ ഡോ൪ട്ട്മുണ്ട് ടീമിന്റെ സ്ഥിരം റിസ൪വായിരുന്നു. ഒരു മത്സരത്തിൽപോലും ബൂട്ടുകെട്ടാനവസരം ലഭിക്കാതെ, കുമ്മായവരക്കരികിൽ കുത്തിയിരുന്നയാൾ. ബൊറീസിയായുടെ കോച്ച് യു൪ഗൻ കേ്ളാഫിന്റെ മുൻ ടീമായ മയിൻസിനെതിരെ അപ്രസക്തമായ ഒരു മത്സരത്തിൽ, അവസാന ഏഴു മിനിറ്റ് കളിക്കാനാവസരം ലഭിച്ചത് ഒരു പുത്തൻ താരോദയത്തിന് വഴിമരുന്നിട്ടു. അന്ന് തു൪ക്കിയുടെ കളിക്കാരനായിരുന്ന നൂരീ ഷാഹീൻ നൽകിയ പാസ് അതേപടി മയിൻസ് ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് മിന്നുന്ന ഒരു ഗോളായി മാറി. തുട൪ന്ന് ഏഴു മിനിറ്റിനിടയിൽ മറ്റു രണ്ടു ഗോളുകളും ഒരു ആ കാലുകളിൽനിന്ന് പിറന്നുവീണപ്പോൾ ലെവന്റോവ്സ്കിയെന്ന മാന്ത്രിക താരം ഉദയം കൊണ്ടു. തുട൪ന്ന് യു൪ഗൻ കേ്ളാഫിന്റെ സ്റ്റാ൪ട്ടിങ് ഇലവനിൽ ഇടംകണ്ട ഈ വാഴ്സാ സ്വദേശി, മത്സരിക്കാനാവസരം ലഭിച്ചപ്പോഴൊക്കെ ഗോളുകളടിച്ചുകൂട്ടി മികവുകാട്ടി. കഴിഞ്ഞ സീസണിൽ ബൊറൂസിയാ ഡോ൪ട്ട്മുണ്ട് ബുണ്ടസ്ലീഗാ ജേതാക്കളായപ്പോൾ ഇരുപത്തിരണ്ടു ഗോളുകളായിരുന്നു, ഈ പുത്തൻ താരോദയത്തിൻെ൪ സമ്പാദ്യം. അതാകട്ടെ ജ൪മൻ ഗോളടിവീരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും. തീ൪ന്നില്ല, ജ൪മൻ കപ്പ് ഫൈനലിൽ ബയറൺ മ്യൂണിക്കിനെ വീഴ്ത്തിയതും ലെവന്റോവ്സ്കിയുടെ ഗോൾഡൻ ബൂട്ടിന്റെ മികവിലായിരുന്നു.
യൂറോകപ്പിന്റെ ആതിഥേയരായി പോളണ്ട് രംഗത്തുവന്നപ്പോൾ അവരുടെ ആശയും പ്രതീക്ഷയുമായ ഈ വാഴ്സോക്കാരൻ തന്നെ ആദ്യഗോളിന് ഉടമയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
