ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും -ജപ്പാന്‍
text_fieldsടോക്യോ: രാജ്യത്തെ ഊ൪ജപ്രതിസന്ധി പരിഹരിക്കുന്നതിന് ആണവ റിയാക്ടറുകളുടെ പ്രവ൪ത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹികോ നോഡ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. നിലവിലെ സാഹചര്യത്തിൽ രണ്ട് റിയാക്ടറുകളെങ്കിലും പ്രവ൪ത്തിപ്പിക്കേണ്ടിവരും. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പ്രവ൪ത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്താഴ്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കഴിഞ്ഞ വ൪ഷം ജപ്പാനിലെ ഫുകുഷിമയിലുണ്ടായ ആണവ ദുരന്തത്തിന് ശേഷം രാജ്യത്തെ മുഴുവൻ ആണവ നിലയങ്ങളും സുരക്ഷാ കാരണങ്ങളാൽ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ മാസമാണ് എറ്റവും അവസാനത്തെ നിലയം പൂട്ടിയത്. മൊത്തം ഊ൪ജാവശ്യത്തിന്റെ 30 ശതമാനവും ജപ്പാൻ ആണവ സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
