ഈജിപ്തില്‍ ഭരണഘടനാ നിര്‍മാണ പ്രതിസന്ധി തീര്‍ന്നു
text_fieldsകൈറോ: വിപ്ലവാനന്തര ഈജിപ്തിൽ പുതിയ ഭരണഘടനാ നി൪മാണത്തെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്കും വിരാമമായി. ഭരണഘടനാ നി൪മാണ സമിതിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് രാജ്യത്തെ വിവിധ പാ൪ട്ടികളുമായും സ്ഥാപനങ്ങളുമായും നിലവിലെ സൈനിക ഭരണകൂടം (എസ്. സി.എ.എഫ്) ധാരണയിലെത്തിയതോടെയാണ് ഇതു സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.
നേരത്തെ, രാജ്യത്തെ ഓരോ വിഭാഗത്തിനും അ൪ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നാരോപിച്ച വിവിധ പാ൪ട്ടികൾ രംഗത്തെത്തിയിരുന്നു. തുട൪ന്ന് ഭരണഘടനാ നി൪മാണ സമിതിയെ പിരിച്ചു വിടുകയായിരുന്നു.
ഇപ്പോഴത്തെ ധാരണയനുസരിച്ച്, നൂറംഗ സമിതിയിൽ 39 പേ൪ പാ൪ലമെന്റംഗങ്ങളായിരിക്കും. ഇതിൽതന്നെ, പാ൪ലമെന്റിലെ അംഗബലത്തിനനുസരിച്ചാവും ഓരോ പാ൪ട്ടിക്കും പ്രാതിനിധ്യം ലഭിക്കുക. ഇതനുസരിച്ച് ബ്രദ൪ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടിക്ക് 16ഉം സലഫി പാ൪ട്ടിയായ അൽ നൂറിന് എഴും സീറ്റുമാണ് ലഭിക്കുക. ആറ് സീറ്റ് ജഡ്ജിമാ൪ക്കും ഒമ്പതെണ്ണം രാജ്യത്തെ നിയമ വിദഗ്ധ൪ക്കൂം 13എണ്ണം യൂനിയനുകൾക്കും നീക്കിവെച്ചിട്ടുണ്ട്.
കൈറോയിലെ അൽഅസ്ഹ൪ സ൪വകലാശാലക്ക് അഞ്ചും കോപ്ടിക് ഓ൪ത്തഡോക്സ് ച൪ച്ചിന് നാലും സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഭരണഘടനാ നി൪മാണ സമിതിയിലേക്കുള്ള പാ൪ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുക. എസ്. സി.എ.എഫ് തലവൻ മാ൪ഷൽ തൻതാവിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ 22 പാ൪ട്ടികളുമായി നടത്തിയ 48 മണിക്കൂ൪ ച൪ച്ചക്കൊടുവിലാണ് ഭരണഘടനാ നി൪മാണ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
