ഭാര്യയെ കൊന്ന് മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു
text_fieldsഎടവണ്ണ: ഭാര്യയെ കൊലപ്പെടുത്തി മധ്യവയസ്കൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആലുവ തറപറമ്പിൽ മണിയമ്പാറ സ്വദേശി സക്കീ൪ ഹുസൈൻ (52) ഭാര്യ മഞ്ചേരി പുല്ലാര മുതീരിപറമ്പ് സ്വദേശിനി ആലങ്ങാടൻ അലവിക്കുട്ടിയുടെ മകൾ സൈനബ (50) എന്നിവരാണ് മരിച്ചത്.
സൈനബയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം സക്കീ൪ ഹുസൈൻ മദ്യത്തിൽ ഫ്യൂറഡാൻ കല൪ത്തി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ആമയൂ൪ പാറമ്മലിലെ വാടക വീട്ടിലാണ് സംഭവം. സക്കീറിനെ അന്വേഷിച്ച് വീട്ടിലെത്തിയ സുഹൃത്തുക്കൾ വിഷം അകത്ത് ചെന്ന് അവശ നിലയിലാണ് ഇയാളെ കണ്ടത്. ഉടൻ മഞ്ചേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് സൂചന.
രണ്ട് വ൪ഷത്തോളമായി ആമയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കരിങ്കൽ ക്വാറികളിൽ ജോലി ചെയ്തുവരികയായിരുന്നു സക്കീ൪ ഹുസൈൻ. ചെങ്ങരയിലെ വാടക വീട്ടിലായിരുന്നു ഇവ൪ താമസിച്ചിരുന്നത്. വഴക്കിനെ തുട൪ന്ന് രണ്ടാഴ്ച മുമ്പ് സക്കീ൪ ആമയൂ൪ പാറമ്മലെ വാടക വീട്ടിലേക്ക് തനിച്ച് താമസം മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ സക്കീറിനെ അന്വേഷിച്ച് ഈ വീട്ടിലെത്തിയതായിരുന്നു സൈനബ. പകുതി ഒഴിഞ്ഞ മദ്യക്കുപ്പിയും ഫ്യൂറഡാനും എലിവിഷവും പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
കരിങ്കൽ ക്വാറിയിൽ ഭക്ഷണം പാകം ചെയ്യാനെത്തിയ സൈനബയെ സക്കീ൪ വിവാഹം ചെയ്യുകയായിരുന്നു. ആലുവയിലുള്ള ഭാര്യ അറിയും എന്ന് പറഞ്ഞ് പിന്നീട് വിവാഹ രജിസ്ട്രേഷൻ രേഖകൾ സക്കീ൪ കത്തിച്ച് കളഞ്ഞതായി പൊലീസ് പറഞ്ഞു. കാരകുന്ന് പന്തരാലയിലെ യുവതിയെയും ഇയാൾ വിവാഹം ചെയ്തിട്ടുണ്ട്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. തിരൂരിലും വിവാഹബന്ധമുള്ളതായി സൂചനയുണ്ട്.
സുബൈദയാണ് ആലുവയിലുള്ള ഭാര്യ. മക്കൾ: ഫഹദ് (എയ൪ഫോഴ്സ് ആഗ്ര) നൗഫൽ, ഷഹൽ. സൈനബയുടെ മക്കൾ: ജംഷീദ്, ജസീല. മരുമകൻ: ഷറിൻ. മൃതദേഹങ്ങൾ പൊലീസ് ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു. സക്കീറിന്റെ മൃതദേഹം മഞ്ചേരി ജനറൽ ആശുപത്രി മോ൪ച്ചറിയിലാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
