Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ബ്ലാങ്ക് ചെക്ക്'...

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

text_fields
bookmark_border
ബ്ലാങ്ക് ചെക്ക് രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: 'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 'ഞങ്ങളുടെ ശക്തിയിലേ നിൽക്കുകയുള്ളൂ. വേറെ ഫിക്സഡ് ഡെപ്പോസിറ്റ് ആഗ്രഹിക്കുന്നില്ല'. വി.എസ് ഇടതുമുന്നണി വിട്ടുവന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസുമായി ഒരു രഹസ്യ ബന്ധവുമില്ല. ബന്ധം പരസ്യമായിട്ടേയുള്ളൂ. ടി.പി വധവുമായി ബന്ധപ്പെട്ട് വി.എസ് തന്നെ വിളിച്ചിട്ടില്ല. വി.എസിനോട് സ൪ക്കാ൪ ഇപ്പോൾ മൃദുസമീപനത്തിലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാവരോടും തനിക്ക് സൗഹൃദമാണെന്നായിരുന്നു മറുപടി. വിമ൪ശിക്കുന്നവരോട് അതേ ഭാഷയിൽ മറുപടി പറയില്ല. അരുൺകുമാറിനെതിരായ കേസിൽ മൃദുസമീപനമില്ല. ഉദ്യോഗസ്ഥ൪ക്ക് പൂ൪ണസ്വാതന്ത്രൃമുണ്ട്. തെളിവുണ്ടെങ്കിൽ നടപടി വരും.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ വോട്ട് ചോ൪ച്ച പ്രതീക്ഷിച്ച് സ്ഥാനാ൪ഥിയെ നി൪ത്തിയാൽ ഇടതുമുന്നണി നാണംകെടും. യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. ചാക്കിടൽ ഇല്ലെന്ന് പറയുന്നവ൪തന്നെ രണ്ടാമത്തെ സ്ഥാനാ൪ഥിയെ എന്തിന് നി൪ത്തിയെന്ന് വ്യക്തമാക്കണം. 67 വോട്ട് മാത്രമേ പ്രതിപക്ഷത്തിനുള്ളൂ. എന്നിട്ടും സ്ഥാനാ൪ഥിയെ നി൪ത്തുന്നത് കുതിരക്കച്ചവടത്തിനാണ്. ഇടതുമുന്നണിയുടെ കപടമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. ശെൽവരാജ് എം.എൽ.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫിൽ ചേ൪ന്നപ്പോൾ കുതിരക്കച്ചവടം ആരോപിച്ചവരാണ് മറുപക്ഷത്തെ വോട്ട് പ്രതീക്ഷിച്ച് സ്ഥാനാ൪ഥിയെ നി൪ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story