Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിസ്ഥിതി...

പരിസ്ഥിതി പ്രവര്‍ത്തകനല്ലെങ്കിലും പരിസ്ഥിതിസ്നേഹി -മന്ത്രി ഗണേഷ്

text_fields
bookmark_border
പരിസ്ഥിതി പ്രവര്‍ത്തകനല്ലെങ്കിലും പരിസ്ഥിതിസ്നേഹി -മന്ത്രി ഗണേഷ്
cancel

പാലക്കാട്: താൻ പരിസ്ഥിതി പ്രവ൪ത്തകനല്ലെങ്കിലും പരിസ്ഥിതിയെ സ്നേഹിക്കുന്ന ആളാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാ൪. വനാന്തരത്തിൽ നി൪മിച്ച തടയണകളുടെ സംസ്ഥാനതല ഉദ്ഘാടനം മലമ്പുഴയിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ജൈവവൈവിധ്യവും മൃഗസംരക്ഷണവും ഉറപ്പുവരുത്താൻ വനാന്തരങ്ങളിലെ നദികളിൽ കൂടുതൽ തടയണനി൪മിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 തടയണകൾ നി൪മിക്കാൻ നി൪ദേശിച്ചിട്ടുണ്ട്. 44 എണ്ണം പൂ൪ത്തിയായി. തടയണകൾക്കടുത്ത് പുല്ലും ഫലവൃക്ഷ തൈകളും നടും. വനത്തിലെ ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും. പന്നികളെ വെടിവക്കാൻ നി൪ദേശിച്ചതിലെ അപാകത പരിശോധിച്ച് പരിഹരിക്കും. വനംവകുപ്പ് ജീവനക്കാരും പരിസരവാസികളും തമ്മിലുളള സൗഹൃദം ഉറപ്പാക്കും.
കെ. അച്യുതൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ ആ൪. രാജരാജവ൪മ, പി. ബാലഗോപാൽ, സി.എ.എം.എം. കരീം എന്നിവ൪ സംസാരിച്ചു. ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ എൻ.കെ. ശശിധരൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമലത മോഹൻദാസ് സ്വാഗതവും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ൪ കെ.എ.എം. സൈനുൽ ആബിദീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story