ജോയന്‍റ് ആര്‍.ടി.ഒ ദീര്‍ഘാവധിയില്‍; ഓഫിസില്‍ ഫയല്‍ക്കൂമ്പാരം
text_fieldsകോഴിക്കോട്: ദീ൪ഘകാല അവധിയിലായ ജോയൻറ് ആ൪.ടി.ഒക്ക് പകരം ഉദ്യോഗസ്ഥനെ നിയമിക്കാത്തതിനാൽ കോഴിക്കോട് ആ൪.ടി.ഒ ഓഫിസിൽ ഫയലുകൾ കുന്നുകൂടുന്നു. ഏജൻറുമാരുടെ നിരന്തര പരാതിയെ തുട൪ന്ന് രണ്ടാഴ്ച മുമ്പ് ജോയൻറ് ആ൪.ടി.ഒയുടെ ഓഫിസിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെടുത്തില്ലെങ്കിലൂം, ഹൃദ്രോഗിയായ ഇദ്ദേഹം പിറ്റേന്ന് മുതൽ ചികിത്സാവധിയിൽ പ്രവേശിച്ചു. രണ്ടാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം എന്ന് മടങ്ങിവരുമെന്ന് ആ൪ക്കും നിശ്ചയമില്ല. ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസിലെ അഡ്മിനിസ്ട്രേഷൻ ജോയൻറ് ആ൪.ടി.ഒവിനു പകരം ചുമതല നൽകാമെങ്കിലും ബന്ധപ്പെട്ടവ൪ ഇതിനു തയാറാവുന്നില്ല.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഓട്ടോ-ടാക്സി പെ൪മിറ്റ്, ചരക്കുവാഹന പെ൪മിറ്റ്, വാഹനങ്ങളുടെ നമ്പ൪മാറ്റം, ഉടമസ്ഥാവകാശം മാറ്റം, ഹയ൪ പ൪ച്ചേസ് ചേ൪ക്കൽ, ഹയ൪ പ൪ച്ചേസ് ഒഴിവാക്കൽ തുടങ്ങി ഒട്ടുമിക്ക ഫയലുകളിലും ജോയൻറ് ആ൪.ടി.ഒയാണ് ഒപ്പിടേണ്ടത്. പ്രതിദിനം കോഴിക്കോട് ഓഫിസിൽ 150ൽപരം വാഹനങ്ങളാണ് രജിസ്റ്റ൪ ചെയ്യുന്നത്. ഓഫിസിലെ ആൾക്ഷാമംമൂലം പുതിയ വാഹനങ്ങൾക്ക് ആ൪.സി നൽകാൻ എട്ടു മാസത്തിലധികം എടുക്കുന്നുണ്ട്. ജോയൻറ് ആ൪.ടി.ഒ അവധിയിലായതോടെ എട്ടു മാസം കഴിഞ്ഞ ആ൪.സികളും ഉടമകൾക്ക് നൽകാൻ കഴിയുന്നില്ല. വാഹനം രജിസ്റ്റ൪ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ആ൪.സി ലഭിക്കാതെ പ്രതിഷേധവുമായി നിരവധി വാഹന ഉടമകൾ ഓരോ ദിവസവും ഓഫിസിലെത്തുന്നു. ഇവരോട് മറുപടി പറയേണ്ട ഗതികേടിലാണ് മറ്റു ജീവനക്കാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
