Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമഴയും പനിയും

മഴയും പനിയും

text_fields
bookmark_border
മഴയും പനിയും
cancel

അൽപം മടിച്ചുനിന്നെങ്കിലും ഏതാണ്ട് സമയത്തുതന്നെ ഇത്തവണയും മഴയത്തെി. കേരളത്തിൽ മൺസൂൺ എപ്പോഴത്തെുന്നുവെന്നത് ഇന്ത്യ മുഴുകെ ഉറ്റുനോക്കുന്ന കാര്യമാണ്. കാരണം കേരളത്തിലെ മൺസൂണിൻെറ വരവിനത്തെുട൪ന്നാണ് രാജ്യത്തിൻെറ മറ്റുഭാഗങ്ങളിൽ മഴയത്തെുന്നത്. ഇത്തവണ മഴ കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളുണ്ടായിരുന്നു. രൂപയുടെ മൂല്യം കുറയുകയും വള൪ച്ച നിരക്ക് പിന്നോട്ടുപോവുകയും ചെയ്ത ദേശീയ പശ്ചാത്തലത്തിൽ മൺസൂൺ മടിച്ചുനിൽക്കുകയാണെങ്കിൽ രാജ്യത്തിൻെറ കാ൪ഷികോൽപാദനത്തെ അത് വീണ്ടും ബാധിക്കുമെന്ന ആശങ്ക ശക്തമായുണ്ടായിരുന്നു. ജൂൺ തുടക്കത്തിൽതന്നെ മഴ തുടങ്ങിയത് ജലലഭ്യതയുടെ ശരാശരിയെയാണ് സൂചിപ്പിക്കുന്നത്. മേയ് ഒടുവിലും ജൂൺ തുടക്കത്തിലുമായാണ് കേരളത്തിൽ പൊതുവെ മഴ തുടങ്ങാറ്. 1918ൽ മേയ് 11ന് തുടങ്ങിയതും 1972ൽ ജൂൺ 18ന് തുടങ്ങിയതുമാണ് ഇവയിൽ രണ്ടറ്റങ്ങളിലുള്ളത്. നേരത്തെ തുടങ്ങിയതുകൊണ്ട് കൂടുതൽ വെള്ളം ലഭിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ഏറ്റവും നേരത്തെ തുടങ്ങിയ 1918ൽ രൂക്ഷമായ വരൾച്ചയാണ് രാജ്യം അഭിമുഖീകരിച്ചത്. എന്നാൽ, വൈകിത്തുടങ്ങിയ 1972ൽ നല്ല രീതിയിൽ വെള്ളം ലഭിക്കുകയും ചെയ്തു.
മഴപ്പെയ്ത്തിനെ അതിൻെറ എല്ലാ രസവിസ്മയങ്ങളുമായി ചേ൪ത്ത് മനസ്സിലാക്കാനും അനുഭവിക്കാനും മലയാളിക്ക് കഴിയാറുണ്ടായിരുന്നു. മഴക്കാഴ്ചകളും മഴയനുഭവങ്ങളും നമ്മുടെ ഭാവനയുടെയും എഴുത്തിൻെറയും സംസ്കാരത്തിൻെറയുമെല്ലാം ഭാഗമാണ്. കുഞ്ഞുനാളിലെ മഴക്കളികൾ ഗൃഹാതുരതയോടെ ഓ൪ക്കാത്തവ൪ ആരുണ്ട് നമുക്കിടയിൽ? പെയ്തുതീരാത്ത ഓ൪മകളുടെ പ്രവാഹമാണ് മലയാളിക്ക് മഴ. ആഹ്ളാദത്തോടെ നാം മഴക്കാലത്തെ വരവേൽക്കുന്നു. നാട്ടിലെ മഴയൊഴുക്ക് ഓ൪ത്ത് മനം പെയ്യുന്ന പ്രവാസികളും ധാരാളം. ഈ റൊമാൻറിസം മാത്രമല്ല, കൃഷിയെ അടിസ്ഥാനപ്പെടുത്തിയ നമ്മുടെ സമ്പദ് ഘടനയും മഴയെ വല്ലാതെ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്പോഴും കൃഷിയെ ഗൗരവത്തിലെടുക്കുന്ന കേരളത്തിന് പുറത്തുള്ളവ൪ കേരളത്തിൽ മഴയത്തെുന്നതെപ്പോൾ എന്ന് അന്വേഷിക്കുന്നതും ഇക്കാരണം കൊണ്ടുതന്നെ.
കൃഷിയെ മറന്ന മലയാളിക്ക് പക്ഷേ, മഴയെപ്പോൾ വരുമെന്നത് മറ്റു സംസ്ഥാനക്കാരെപ്പോലെ അത്ര ഗൗരവമുള്ള വിഷയമല്ലാതായി മാറിയിട്ടുണ്ട്. എല്ലാ കാലവും എല്ലാ മലയാളികളും കൃഷിതന്നെ ഉപജീവനമാ൪ഗമായി സ്വീകരിക്കണമെന്ന് പറയുകയല്ല. പക്ഷേ, മഴയെന്ന ദൈവിക അനുഗ്രഹത്തെ ഗൗരവത്തിൽ കാണാനും മണ്ണിലത്തെുന്ന മഴയെ ഭാവിയിലേക്ക് കൂടി കരുതിവെക്കാനും നാമെന്തെങ്കിലും ചെയ്യേണ്ടതില്ളേ? നമുക്ക് ലഭിക്കുന്ന മഴയെ നാമെങ്ങനെ പരിഗണിക്കുന്നുവെന്നതിൻെറ പ്രധാന സൂചകമാണ് കൃഷി. നാം വെച്ചുപിടിപ്പിക്കുന്ന ഓരോ മരവും മണ്ണിലേക്കിടുന്ന ഓരോ വിത്തും ഭാവിയിലേക്കുള്ള വലിയ കരുതിവെപ്പുകളാണ്. വെള്ളവും വിഭവവും നഷ്ടപ്പെടാതെ കാത്തുവെക്കാനുള്ള കരുതൽ. കേവലമായ പാരിസ്ഥിതിക സിദ്ധാന്തം പറച്ചിലിനപ്പുറത്ത് മണ്ണിനോടും മഴയോടുമുള്ള നമ്മുടെ അടുപ്പത്തെ പുന൪നി൪ണയിക്കാൻ ഈ മഴക്കാലത്തിന് കഴിയേണ്ടുതുണ്ട്.
രാജ്യനിവാസികൾ പൊതുവെ മഴയെ പ്രതീക്ഷിച്ച് കൃഷിക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുമ്പോൾ മലയാളികൾക്ക് മഴക്കാലമെന്നത് പനിപ്പേടിയുടെകൂടി കാലമാണ്. മഴയെന്നാൽ പനിവിറയൽ എന്നു പറയേണ്ടിവരുന്ന തരത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. മഴക്കാലം വരുന്ന മുറക്ക് പുതിയ തരം പനികൾ മലയാളിയെ ആക്രമിച്ചുമുന്നേറുകയാണ്. മഴ വരുമ്പോൾ കൃഷി വകുപ്പല്ല, ആരോഗ്യ വകുപ്പാണ് പ്രത്യേക യോഗങ്ങൾ വിളിച്ചു ചേ൪ക്കുന്നതും അടിയന്തര പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതെന്നത് നമ്മുടെ നാടിന് വലിയ നാണക്കേടാണ്. പ്രത്യേക പനി വാ൪ഡുകൾ ആശുപത്രികളിൽ സജ്ജമാക്കേണ്ടിവരുന്നു. കൂടുതൽ മരുന്നുകൾ, കൂടുതൽ ആരോഗ്യരക്ഷാ പ്രവ൪ത്തക൪ ഇതെല്ലാം പ്രഖ്യാപിക്കപ്പെടുന്നു. മഴക്കാലം യഥാ൪ഥത്തിൽ ആരോഗ്യം പുഷ്ടിപ്പെടുത്താനുള്ള കാലമാണ്. എന്നാൽ, ഇന്നത് രോഗഭീകരതയുടെ കാലമായി മാറിയിരിക്കുന്നു. മഴയോടും പ്രകൃതിയോടും നാം സ്വീകരിച്ച അലസ സമീപനത്തിൻെറ തിരിച്ചടികൂടിയാണിത്. മാലിന്യം യഥോചിതം നീക്കാതെ, നാടെങ്ങും വെള്ളം കെട്ടിക്കിടന്ന് ഈ നല്ല കാലത്തിൻെറ എല്ലാ പ്രസാദങ്ങളും നാം നഷ്ടപ്പെടുത്തി. പെയ്യുന്ന മഴ മണ്ണിലേക്കിറങ്ങാനുള്ള എല്ലാ സംവിധാനങ്ങളും അടഞ്ഞുപോയി. തമിഴൻ എപ്പോഴും കുറ്റപ്പെടുത്തുന്നതുപോലെ കിട്ടുന്ന വെള്ളം മുഴുവൻ ഒഴുക്കിക്കളയുന്ന അവസ്ഥ വന്നുചേ൪ന്നു. ഓ൪ക്കാൻതന്നെ ഇഷ്ടപ്പെടാത്ത മാലിന്യത്തിൻെറയും പക൪ച്ചവ്യാധികളുടെയും ദു൪ഗന്ധത്തിൻെറയും കെട്ടകാലമായി നാം മഴക്കാലത്തെ മാറ്റി. ഓ൪മകളിൽ ആഹ്ളാദം പെയ്യുന്ന, മണ്ണിൽ അദ്ഭുതങ്ങൾ വിളയിക്കുന്ന ഒരു മഴക്കാലത്തിൻെറ തിരിച്ചുവരവിനായി നമുക്ക് പ്രാ൪ഥിക്കാം, പണിയെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story