പാകിസ്താന്‍ ക്ഷമ പരീക്ഷിക്കുന്നു -പനേറ്റ
text_fieldsകാബൂൾ: താലിബാൻ പ്രവ൪ത്തക൪ക്ക് സുരക്ഷിതമായ അഭയസ്ഥാനമൊരുക്കുകവഴി പാകിസ്താൻ ക്ഷമ പരീക്ഷിക്കുകയാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ. അഫ്ഗാനിസ്താനിലെ നാറ്റോ സംഘത്തെ ആക്രമിക്കുന്ന ഹഖാനി തീവ്രവാദി ശൃംഖലക്കെതിരെ പാകിസ്താൻ നടപടിയെടുക്കണമെന്നും പനേറ്റ കാബൂളിൽ ആവശ്യപ്പെട്ടു.
തെക്കൻ അഫ്ഗാനിസ്താനിൽ ആക്രമണമുണ്ടായതിന്റെ പിറ്റേന്ന് കാബൂളിലെത്തിയ പനേറ്റ കൂടിവരുന്ന അത്തരം ആക്രമണങ്ങളെക്കുറിച്ചും ച൪ച്ചചെയ്തേക്കും. രാജ്യത്ത് തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന വാ൪ത്ത പാകിസ്താൻ നേരത്തേ നിഷേധിച്ചിരുന്നു.
അഫ്ഗാൻ മണ്ണിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾക്ക് കാരണക്കാരെന്നാരോപിക്കപ്പെടുന്ന ഹഖാനി തീവ്രവാദശൃംഖലയെ പനേറ്റ പ്രത്യേകം പരാമ൪ശിച്ചു. തീവ്രവാദികൾക്ക് പാകിസ്താൻ അഭയംനൽകുന്നിടത്തോളം അഫ്ഗാനിൽ സമാധാനം പുലരില്ലെന്നും പനേറ്റ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച കാന്തഹാറിൽ നാറ്റോ താവളത്തിനടുത്ത് ചാവേറുകൾ ഇരുപതിലേറെ പേരെ കൊലപ്പെടുത്തിയിരുന്നു. ഗോത്രമേഖലകളിലെ തീവ്രവാദി സംഘങ്ങളെ അമ൪ച്ചചെയ്യാൻ വ൪ഷങ്ങളായി അമേരിക്ക പാകിസ്താനോട് ആവശ്യപ്പെടുന്നു. ഉസാമ ബിൻ ലാദിനെ വധിക്കാനായി അമേരിക്ക കഴിഞ്ഞ മേയിൽ പാകിസ്താനിൽ ഏകപക്ഷീയമായി നടത്തിയ റെയ്ഡ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
