ജൂത കുടിയേറ്റക്കാര്‍ക്ക് 300 വീടുകള്‍ നിര്‍മിക്കും
text_fieldsജറൂസലം: വെസ്റ്റ് ബാങ്കിലെ ബെയ്തലിലെ ജൂത കുടിയേറ്റ മേഖലയിൽ 300 വീടുകൾ നി൪മിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. അതി൪ത്തികളിലെ ഔട്ട് പോസ്റ്റുകൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെടുന്ന ബിൽ ഇസ്രായേൽ പാ൪ലമെന്റ് തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം.
വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലുമുള്ള ഇത്തരം കുടിയേറ്റ ഭവനനി൪മാണ പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിട്ടും ഇസ്രായേൽ സ൪ക്കാ൪ ധിക്കാര നടപടി തുടരുകയാണ്. 2003ലെ റോഡ് മാപ്പ് സമാധാന പദ്ധതിപ്രകാരം ഇത്തരം കുടിയേറ്റങ്ങൾ ഒഴിപ്പിക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും നടപ്പായില്ല.
അതേസമയം, കുടിയേറ്റ മേഖലകളിൽ വീട് നി൪മിക്കാനുള്ള തീരുമാനം സമാധാനശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതാണെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാ൪ക് ടോണ൪ പറഞ്ഞു. ഇസ്രായേലിന്റെ നീക്കം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളെയും ഫലസ്തീൻ ജനതയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഫലസ്തീൻ ഭരണകൂടവും ഇസ്രായേൽ തീരുമാനത്തെ എതി൪ത്ത് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
