കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ നിന്ന് പുന൪ മൂല്യനി൪ണയത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ആഷിഖിൻെറ വിജയത്തിന് പത്തരമാറ്റ്. ഹൈസ്കൂൾ വിദ്യാഭ്യാസം മണ്ണെണ്ണ വിളക്കിൻെറ വെളിച്ചത്തിൽ പൂ൪ത്തിയാക്കിയ ഈ മിടുക്കൻ പാഠ്യേതര വിഷയങ്ങളിലും തിളങ്ങിയിരുന്നു. സ്കൂൾ ലീഡറായിരുന്നു ആഷിഖ് ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഥ എഴുത്തും ഹോബിയാണ്. മൂന്ന് വ൪ഷമായി വൈദ്യുതിയില്ലാത്ത, പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച, ഓലമേഞ്ഞഷെഡിലാണ് ഇവനും കുടുംബവും കഴിയുന്നത്.
കല്ലാമൂല വെണ്ണീറാം പൊയിലിലെ ഞാറക്കാടൻ ശംസുദ്ദീൻെറയും സുഹ്റയുടെയും മകനായ ആഷിഖിന് ഡോക്ടറാകാനാണ് മോഹം. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ചോക്കാട് നാല് സെൻറ് കോളനിയിലായിരുന്നു ശംസുവും കുടുംബവും താമസിച്ചിരുന്നത്. മകളുടെ വിവാഹത്തോടെ വന്ന കടബാധ്യത തീ൪ക്കാൻ വീട് വിൽക്കുകയായിരുന്നു.
ആറ് സെൻറ് സ്ഥലത്ത് ഇ.എം.എസ് ഭവന പദ്ധതിയിൽ വീട് വെക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം പല തവണ പണി നി൪ത്തേണ്ടി വന്നു. വീട് പൂ൪ത്തിയാക്കാനാകില്ലെങ്കിൽ നൽകിയ തുക പലിശ സഹിതം തിരിച്ചടക്കാൻ പഞ്ചായത്തിൽ നിന്ന് നോട്ടീസ് കിട്ടിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2012 12:12 PM GMT Updated On
date_range 2012-06-07T17:42:46+05:30ആഷിഖിന്‍െറ വിജയത്തിന് തിളക്കമേറെ
text_fieldsNext Story