രായമംഗലം പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍
text_fieldsപെരുമ്പാവൂ൪: കെട്ടിട നമ്പ൪ നൽ കാൻ 15000 രൂപ കൈക്കൂലി ആവശ്യപ്പെ ട്ടെന്ന പരാതിയിൽ രായമംഗലം പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് ഉദ്യോഗസ്ഥ൪ പിടികൂടി. പായിപ്ര പട്ടാരിമറ്റം വീട്ടിൽ പി.എം. മുഹമ്മദാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് 12.30 ന് പഞ്ചായത്തോഫിസിലാണ് സംഭവം.
കീഴില്ലം പത്മനിവാസിൽ രാമചന്ദ്രൻെറ കൈയിൽ നിന്ന് 5000 രൂപ കൈപ്പറ്റുമ്പോഴാണ് ഇയാൾ പിടിയിലായത്. കീഴില്ലം ഷാപ്പുംപടിയിൽ നി൪മിച്ച കെട്ടിടത്തിന് നമ്പറിട്ടുനൽകാൻ സെക്രട്ടറി വിസമ്മതിച്ചതിനെത്തുട൪ന്നാണ് രാമചന്ദ്രൻ വിജിലൻസിൽ പരാതി നൽകിയത്. നമ്പറിട്ട് നൽകാൻ സെക്രട്ടറി 15000 രൂപയാണ് ആവശ്യപ്പെട്ടതത്രേ. കഴിഞ്ഞ മാ൪ച്ച് 13 നാണ് നമ്പറിട്ടുകിട്ടാൻ അപേക്ഷ സമ൪പ്പിച്ചത്. 15 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. മാ൪ച്ച് 31 ന് 7500 രൂപ നൽകിയിട്ടും നമ്പ൪ നൽകാൻ തയാറാ യില്ലെന്ന് രാമചന്ദ്രൻ പറഞ്ഞു. തുട൪ന്നാണ് വിജിലൻസിനെ സമീപിച്ച് അവ൪ നൽകിയ 5000 രൂപ ആദ്യ ഗഡുവെന്ന് പറഞ്ഞ് സെക്രട്ടറിക്ക് കൈമാറിയത്. വിജിലൻസ് നൽകിയ ഒളികാമറയിലൂടെ സെക്രട്ടറിയുമായി നടത്തിയ സം ഭാഷണം രാമചന്ദ്രൻ റെക്കോഡ് ചെയ്തിട്ടുണ്ട്. ഒരുമാസത്തോളമായി സെക്രട്ടറി നിരീക്ഷണത്തിലായിരുന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥ൪ പറഞ്ഞു. രാമചന്ദ്രനോട് നടന്ന സംഭവങ്ങൾ എഴുതിവാങ്ങിയ ശേഷം ഉദ്യോഗസ്ഥ൪ ഓഫി സിലും പിന്നീട് പായിപ്രയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി. എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി ജയിംസ് ജോസഫ്, സി.ഐമാരായ സി.പി.തങ്കച്ചൻ, ശാന്താറാം, നിസാമുദ്ദീൻ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. കുറുപ്പംപടി പൊലീസും സ്ഥലത്തുണ്ടായിരുന്നു. സംഭവമറിഞ്ഞ് പ്രദേശവാസികൾ പഞ്ചായത്തോഫിസ് പരിസരത്ത് തടിച്ചുകൂടി. സെക്രട്ടറിയെ വ്യാഴാഴ്ച തൃശൂ൪ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
