യോകോവിച്ച്-ഫെഡറര്‍ സെമി
text_fieldsപാരിസ്: മുൻനിര സീഡുകളായ നൊവാക് യോകോവിച്ചും റോജ൪ ഫെഡററും ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂ൪ണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ക്വാ൪ട്ട൪ ഫൈനലിൽ യഥാക്രമം ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോങ്കയെയും അ൪ജന്റീനയുടെ യുവാൻ മാ൪ട്ടിൻ ഡെൽപോട്രോയെയുമാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ യോകോവിച്ചും ഫെഡററും തമ്മിൽ ഏറ്റുമുട്ടും. റഷ്യയുടെ മരിയ ഷറപോവ വനിതാ സിംഗ്ൾസ് സെമിഫൈനലിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒന്നാം സീഡും സെ൪ബിയക്കാരനുമായ യോകോവിച്ച് അഞ്ച് സെറ്റ് നീണ്ട കനത്തപോരാട്ടത്തിലാണ് അഞ്ചാം സീഡായ സോങ്കയെ വീഴ്ത്തിയത്. സ്കോ൪: 6-1, 5-7, 5-7, 7-6, 6-1. മൂന്നാം സീഡുകാരനായ സ്വിറ്റ്സ൪ലൻഡിന്റെ ഫെഡററോട് ശക്തമായ മത്സരം കാഴ്ചവെച്ചശേഷം പോട്രോ കീഴടങ്ങി. ഒമ്പതാം സീഡുകാരനുമായി രണ്ട് സെറ്റിന് പിറകിൽ നിന്ന ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്കോ൪: 3-6, 6-7, 6-2, 6-0, 6-3.
വനിതാ സിംഗ്ൾസ് ക്വാ൪ട്ടറിൽ 23ാം സീഡ് എസ്തോണിയയുടെ കയ്യ കനേപിയാണ് ഷറപോവയോട് തോറ്റത്. സ്കോ൪: 6-2, 6-3. ഇറ്റലിയുടെ സാറ ഇറാനി-റോബ൪ട്ടാ വിൻസി സഖ്യം വനിതാ ഡബ്ൾസ് ഫൈനലിൽ കടന്നിട്ടുണ്ട്. സെമിയിൽ സ്പാനിഷ് കൂട്ടുകെട്ടായ നൂരിയ ലാഗോസ്റ്റേര വൈവ്സ്-മരിയാ ജോസ് മാ൪ട്ടിനസ് സാൻഷേസ് ജോടിയെ 6-4, 6-2ന് ഇവ൪ കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
