Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക്രിസ്റ്റ്യാനോക്ക്...

ക്രിസ്റ്റ്യാനോക്ക് അഗ്നിപരീക്ഷ

text_fields
bookmark_border
ക്രിസ്റ്റ്യാനോക്ക് അഗ്നിപരീക്ഷ
cancel

കിയവ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോകഫുട്ബാളിൽ പന്തിന്റെ കറക്കം ഇവ൪ക്കു ചുറ്റുമാണെന്ന് പറഞ്ഞാലും തെറ്റില്ല. കളിമിടുക്കിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഗോളുകൾ അടിച്ചുകൂട്ടുന്നതിലും അസൂയാ൪ഹമായ മത്സരമാണ് ബാഴ്സലോണയുടെ അ൪ജന്റീന താരം ലയണൽ മെസ്സിയും റയൽ മഡ്രിഡിന്റെ പോ൪ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ. ക്ളബ് ഫുട്ബാളിൽ നേട്ടങ്ങളുടെ പ൪വതങ്ങളോരോന്നായി കൈയടക്കുമ്പോഴും ഇരുവരും ദേശീയ കുപ്പായത്തിലെ ഓട്ടക്കീശയുമായി തുല്യദുഃഖിതരാണ്. മാതൃരാജ്യത്തിന്റെ ജഴ്സിയിൽ ഓ൪ക്കാനൊരു നേട്ടവും ഇല്ലെന്നാണ് ലോകഫുട്ബാള൪മാരെ നിരാശപ്പെടുത്തുന്നത്.
യൂറോകപ്പ് ഫുട്ബാളിന് നാളെ പന്തുരുളുമ്പോൾ സ്റ്റാ൪ സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ താരത്തിളക്കവും ശ്രദ്ധേയമാവും. കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോയുടെ തോളിലേറി പന്തുതട്ടാനെത്തുന്ന പോ൪ചുഗലിന്റെ പ്രതീക്ഷകൾക്ക് ജീവൻ നൽകുന്നതും ക്രിസ്റ്റ്യാനോയുടെ സാന്നിധ്യംതന്നെ. രാജ്യാന്തര ഫുട്ബാളിലെ പ്രധാന കിരീടനേട്ടങ്ങളുടെ സന്തോഷം ഇതുവരെ നുകരാൻ കഴിയാതിരുന്ന ക്രിസ്റ്റ്യാനോക്ക് അവസാന അവസരം കൂടിയാണ് ഈ യൂറോകപ്പെന്നാണ് വിലയിരുത്തൽ. സ്പാനിഷ് ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമായി ഗോളടിച്ചുകൂട്ടുന്നതിൽ മത്സരിച്ച റൊണാൾഡോ റയൽ മഡ്രിഡിനെ സ്പാനിഷ് ചാമ്പ്യന്മാരാക്കിയാണ് കരിയറിന്റെ മിന്നലാട്ടത്തിന് ഇക്കുറി നൂറു വട്ടം പ്രഭ പരത്തിയത്.
2004ൽ സ്വന്തം നാട്ടിലെത്തിയ യൂറോ കപ്പിന്റെ പോ൪ക്കളത്തിൽ ലൂയി ഫിഗോ, റുയി കോസ്റ്റാ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരടങ്ങിയ സ്വപ്നസംഘത്തെ തക൪ത്തെറിഞ്ഞ് ഗ്രീസ് കിരീടം വെട്ടിപ്പിടിച്ചതിന്റെ പേടിപ്പെടുത്തുന്ന ഓ൪മകൾ ഇന്നും പോ൪ചുഗൽ ആരാധകരുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. അന്ന് കണ്ണീരോടെ കളംവിട്ട ഇളംപ്രയക്കാരനായ റൊണാൾഡോ ഇന്ന് ടീമിന്റെ നായകനും ലോകഫുട്ബാളിലെ വിലയേറിയ താരവുമായി മാറിക്കഴിഞ്ഞു. അന്ന് രണ്ടു ഗോളുകൾ മാത്രമേ ക്രിസ്റ്റ്യാനോക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. പിന്നീട് നടന്ന മൂന്ന് പ്രധാന ടൂ൪ണമെന്റുകളായ 2006, 2010 ലോകകപ്പ്, 2008 യൂറോകപ്പ് എന്നിവയിൽ ഓരോ ഗോളുകൾ മാത്രമേ റൊണാൾഡോക്ക് സ്കോ൪ ചെയ്യാൻ കഴിഞ്ഞുള്ളൂ.
ആരാധകരും മാധ്യമങ്ങളും നൽകുന്ന സമ്മ൪ദമാണ് ക്രിസ്റ്റ്യാനോക്ക് തിരിച്ചടിയാവുന്നതെന്ന് ടീമിലെ സഹതാരങ്ങൾതന്നെ വിലയിരുത്തുന്നു. 18ാം വയസ്സു മുതൽ ക്രിസ്റ്റ്യാനോക്ക് ഉത്തരവാദിത്തഭാരമുണ്ട്. ആരാധക൪ ഏൽപിക്കുന്ന അതിസമ്മ൪ദം താങ്ങാൻ ടീമിന്റെ പിന്തുണകൂടി അദ്ദേഹത്തിനു വേണം -റയൽ മഡ്രിഡിലും പോ൪ചുഗലിലും ക്രിസ്റ്റ്യാനോയുടെ കൂട്ടുകാരൻകൂടിയായ പെപെയുടെ വാക്കുകൾ.
പോ൪ചുഗലിന്റെ ഗോൾ മെഷീനായാണ് ക്രിസ്റ്റ്യാനോയെ പരിചയപ്പെടുത്തുന്നത്. 2008ലെ ലോക ഫുട്ബാള൪ പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ രണ്ടു തവണ യൂറോപ്യൻ ഗോൾഡൻ ബൂട്ടും നേടി. സ്പാനിഷ് ലീഗിൽ 2010-11 സീസണിൽ 40 ഗോൾ നേടിയപ്പോൾ ഇക്കഴിഞ്ഞ സീസണിൽ 46 ഗോളുകൾ നേടിയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്്.
തങ്ങളുടെ സൂപ്പ൪ താരം ക്ളബ് ഫുട്ബാളിലെ ഫോം നിലനി൪ത്തട്ടെയെന്നാണ് പോ൪ചുഗൽ കോച്ച് പൗലോ ബെന്റോ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഗ്രൂപ് ബിയിൽ ഡെന്മാ൪ക്, അയ൪ലൻഡ്, ജ൪മനി എന്നിവ൪ക്കൊപ്പമാണ് പോ൪ചുഗലിന്റെ സ്ഥാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story