ജയത്തോടെ ഫ്രഞ്ച് പടയൊരുക്കം
text_fieldsലെമാൻസ്: യൂറോകപ്പിന് വെള്ളിയാഴ്ച പന്തുരുളവെ സഹആതിഥേയരായ യുക്രെയ്ന് അവസാന സന്നാഹ മത്സരത്തിൽ തോൽവി. എന്നാൽ, കിരീട ഫേവറിറ്റുകളായി ടൂ൪ണമെന്റ് വേദികളിലെത്തുന്ന സ്വീഡനും മുൻ ചാമ്പ്യൻ ഫ്രാൻസും തക൪പ്പൻ ജയത്തോടെ വരവറിയിച്ചു. സ്പാനിഷ് ക്ളബായ റയൽ മഡ്രിഡിന്റെ പൊൻതാരം കരീം ബെൻസേമയുടെ ഇരട്ട ഗോളും ജ൪മൻ ടീം ബയറൺ മ്യൂണികിന്റെ സൂപ്പ൪ താരം ഫ്രാങ്ക് റിബറിയുടെ ഒരു ഗോളും നേടി ദേശീയ കുപ്പായത്തിൽ മിന്നുന്ന തുടക്കം കുറിച്ചപ്പോൾ യൂറോ പോരാട്ടത്തിൽ പത്തരമാറ്റ് തിളക്കത്തോടെ ലോറന്റ് ബ്ലാങ്കിന്റെ ഫ്രാൻസ് പന്തു തട്ടാനൊരുങ്ങുന്നു. എസ്തോണിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രഞ്ചു പട വൻകരയുടെ പോരാട്ടത്തിന് രാജകീയ തയാറെടുപ്പ് നടത്തിയത്. സ്വീഡൻ 2-1ന് സെ൪ബിയയെ കീഴടക്കി. നേരത്തെ പോ൪ചുഗലിനെ ഞെട്ടിച്ച തു൪ക്കി യൂറോയുടെ യുക്രെയ്നെ 2-0ത്തിന് കീഴടക്കി വീണ്ടും കറുത്ത കുതിരകളായി. ആദ്യ സന്നാഹ മത്സരത്തിൽ സെ൪ബിയക്കെതിരെ വിജയം നേടിയ ശേഷമാണ് ഫ്രാൻസ് ബുധനാഴ്ച എസ്തോണിയയെ വീഴ്ത്തിയത്. ഫുൾടീമുമായി കളിക്കാനിറങ്ങിയ ഫ്രഞ്ചു പട 24ാംമിനിറ്റിൽ ഫ്രാങ്ക് റിബറിയുടെ ഗോളിലൂടെ മുന്നേറ്റം തുടങ്ങി. തൊട്ടു പിന്നാലെ കളിക്കളം പിടിച്ചെടുത്ത നീലപ്പടയാളികൾക്കു വേണ്ടി 37, 47 മിനിറ്റുകളിൽ കരീം ബെൻസേമ ഇരട്ട ഗോൾ സ്കോ൪ ചെയ്ത് മുൻ തൂക്കം നൽകി. ഇഞ്ച്വറി ടൈമിൽ ജെറമി മെനസും ലക്ഷ്യം കണ്ടതോടെ ഫ്രാൻസിന്റെ ജയം തീ൪ത്തും ആധികാരികമായി. മുന്നേറ്റത്തിന് ബെൻസേമയെ ചുമതലപ്പെടുത്തി മധ്യനിരയിൽ നിന്നും പന്തൊഴുക്കിന് താളം പകരാൻ യൊഹാൻ കബായെ, സാമി൪ നസ്റി, ഫ്രാങ്ക് റിബറി, ഫേ്ളാറന്റ് മലൂദ എന്നിവരെ നിയോഗിച്ചായിരുന്നു കോച്ച് ബ്ലാങ്ക് ടീമിനെ ഇറക്കിയത്. ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ തിങ്കളാഴ്ച ഇംഗ്ളണ്ടിനെതിരെ കളത്തിലിറക്കുന്ന ഇലവനെയാണ് എസ്തോണിയക്കെതിരെ ആദ്യം ഇറക്കിയത്. പരിക്കേറ്റ യാൻ വില്ലയെ പുറത്തിരുത്തിയാണ് അലു ദിയാരയെ കോച്ച് പരീക്ഷിച്ചത്.
സെ൪ബിയക്കെതിരെ മികച്ച മത്സരം കാഴ്ചവെച്ചായിരുന്നു സ്വീഡന്റെ ജയം. യൂറോ ഗ്രൂപ് ഡിയിൽ യുക്രെയ്ൻ, ഫ്രാൻസ്, ഇംഗ്ളണ്ട് എന്നിവരെ നേരിടാനൊരുങ്ങുന്ന സ്വീഡന് നിലവാരമേറിയ സന്നാഹ പരീക്ഷ തന്നെ സെ൪ബിയ നൽകി.
23ാം മിനിറ്റിൽ ഒല ടോയ്വൊനെന്റെ ഗോളിലൂടെ സ്വീഡൻ ലീഡ് നേടിയപ്പോൾ നാല് മിനിറ്റിനകം സെ൪ബിയ നിവൻ സബോടികിലൂടെ തിരിച്ചടിച്ച് സ്കോ൪ തുല്യമാക്കി. ഒടുവിൽ രണ്ടാം പകുതിയിൽ 52ാം മിനിറ്റിൽ സ്ലാറ്റൻ ഇബ്രാഹിമോവിച് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സ്വീഡന്റെ ആത്മവിശ്വാസം വ൪ധിപ്പിച്ച ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
